പ്രേമലു സിനിമയോടെ മലയാളത്തിലും തെന്നിന്ത്യയിലൊട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് മമിത ബൈജു. ചിത്രം വൻ ഹിറ്റായതോടെ മമിതയ്ക്ക് ആരാധകർ ഒഴുകി. ഇപ്പോഴിതാ ചെന്നൈയിലൊരു ഉദ്ഘാടനത്തിനായി എത്തിയ മമിതയെ വളഞ്ഞുമുറുക്കിയ ആരാധകരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ചെന്നൈയിൽ ഒരു മാൾ ഉദ്ഘാടനം ചെയ്യാനാണ് താരം എത്തിയത്. ഇവിടെ താരത്തെ കാണാനായി നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയും മമിത ആൾക്കൂട്ടത്തിനിടയിൽ കുടുങ്ങുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് ഏറെ നേരം പണിപ്പെട്ട് ആരാധകരെ നിയന്ത്രിച്ചതിന് ശേഷമാണ് താരത്തിന് മടങ്ങി പോകാൻ കഴിഞ്ഞത്.
ആർത്തുവിളിച്ച് തടിച്ചുകൂടിയ ആരാധകരുടെയിടയിൽ നിന്നും മുന്നോട്ട് നടക്കാൻ കഴിയാതെ നടി ഭയന്നുപോകുന്നത് വീഡിയോയിൽ കാണാം.
തമിഴ് സംവിധായകൻ ജി.വി. പ്രകാശിന്റെ റിബൽ എന്ന ചിത്രത്തിലൂടെ മമിത തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.
ഇപ്പോൾ വിഷ്ണു വിശാൽ, പ്രദീപ് രംഗനാഥൻ എന്നിവരോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുകയാണ് മമിത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.