ടർബോയും ജോസേട്ടായിയും ഇടിച്ചുകയറിപോവുകയാണ്. തരംഗം സൃഷ്ടിച്ച് ചിത്രം മുന്നേറുന്പോളും ചിത്രത്തിനായി മമ്മൂട്ടി നടത്തിയ അഭ്യാസപ്രകടനങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നടത്തുന്ന ഒരു ഫൈറ്റ് രംഗത്തിന്റെ കാഴ്ചകളാണ് അതിലുൾപ്പെട്ടിരിക്കുന്നത്.
ആക്ഷനും മാസുമായി തരംഗം തീർക്കുകയാണ് ഈ എഴുപത്തിമൂന്നുകാരൻ. ഒരു മധ്യവയസ്കൻ തന്നെയാണോ ഇത് ചെയ്യുന്നതെന്ന കൗതുകം ആരിലും ഉണർത്തുന്നതാണ് ഈ വീഡിയോകൾ. ടർബോ റിലീസ് ചെയ്തതിന് പിന്നാലെ ഡ്യൂപ്പിന്റെ സഹായത്തോടെയാണ് ആക്ഷൻ രംഗങ്ങൾ ചെയ്തതെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു.
എന്നാൽ ഈ പ്രചാരണങ്ങളെ പൂർണമായും തള്ളിക്കളയുന്ന തരത്തിലുള്ള മേക്കിംഗ് വിഡിയോകളാണ് ‘ടർബോ’ ടീം പുറത്തുവിടുന്നത്. ചിത്രം ഇന്ത്യയിൽ മാത്രമല്ല വിദേശത്തും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമായി മാറിയിരിക്കുകയാണ് ടർബോ. ചിത്രത്തിന്റെ ആഗോളകളക്ഷൻ അറുപത് കോടി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
17.3 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോ സ്വന്തമാക്കി. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും തൂത്തുവാരിയത് 6.2 കോടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.