സുഡാപ്പി ഫ്രം ഇന്ത്യ എന്ന തലക്കെട്ടോടെ ഷെയ്ൻ നിഗം പങ്കുവച്ചൊരു ചിത്രം കുറച്ചൊന്നുമല്ല സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിതുറന്നത്. താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ നിലപാടിൽ സന്തോഷമുണ്ടെന്നു തുറന്നുപറയുകയാണ് നിർമാതാവ് സാന്ദ്ര തോമസ്.
ഷെയ്ൻ ഇക്കാര്യം തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് നിരവധി ഫോൺ കോളുകൾ വന്നെന്നും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ടിസിനെ ഇത് എങ്ങനെ ബാധിക്കുമെന്നാണ് പലരും ചോദിച്ചതെന്നും സാന്ദ്ര പറയുന്നു. ഷെയ്നിന്റെ നിലപാട് ചിത്രത്തെ എങ്ങനെ ബാധിച്ചാലും വിഷയമില്ലെന്നും നിലപാട് തുറന്നുപറഞ്ഞതിൽ താൻ സന്തോഷിക്കുകയാണെന്നും സാന്ദ്ര പറയുന്നു.
കഴിഞ്ഞ ദിവസം ഷെയ്ൻ സുഡാപ്പി ഫ്രം ഇന്ത്യ എന്നൊരു പോസ്റ്റിട്ടപ്പോൾ എന്നെ ഒരുപാട് പേർ വിളിച്ചിരുന്നു. ഇൻഡസ്ട്രിയിലെ തന്നെ ഒരുപാട് ആളുകൾ വിളിച്ചു. അവരുടെ ആദ്യത്തെ സ്റ്റേറ്റ്മെന്റ് ഷെയ്ൻ പറഞ്ഞ കാര്യം സിനിമയ്ക്ക് ഗുണം ചെയ്യുമോ, ദോഷം ചെയ്യുമോ എന്നായിരുന്നു.
ഞാൻ അവരോട് പറഞ്ഞത് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നെനിക്കറിയില്ല, പക്ഷേ ഷെയ്ൻ അങ്ങനെയൊരു സ്റ്റേറ്റ്മെന്റ് കൊടുത്തതിൽ ഞാൻ ഹാപ്പിയാണ്. കാരണം ഒരു നിലപാട് ഉള്ള നടന്റെ കൂടെയാണ് ഞാൻ വർക്ക് ചെയ്തത്. ഞാനും പലകാര്യങ്ങളും ഹോണസ്റ്റായി സംസാരിക്കുന്ന ആളാണ്.
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണം എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതിൽ ഞാൻ ഷെയ്നിന്റെ കൂടെ നൂറു ശതമാനം നിൽക്കുന്നു. നമ്മൾ അതെങ്ങനെ എടുക്കുന്നുവെന്നതിലാണ് കാര്യം. ഷെയ്ൻ അങ്ങനൊരു ആളല്ലെന്നു നമുക്കെല്ലാമറിയാം. അനാവശ്യം ആയിട്ടുള്ള ഒരു വിവാദമായിട്ടാണ് എനിക്ക് തോന്നുന്നത്. സാന്ദ്ര പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.