ഏറ്റവും പ്രിയപ്പെട്ട കോ ആക്ടർ ആരാണെന്ന വിജയ് ദേവരകൊണ്ടയുടെ സഹോദരന്റെ ചോദ്യത്തിൽ നാണത്തോടെ മറുപടി നൽകി രശ്മിക മന്ദാന. റൗഡി ബോയ് ആണ് ഇഷ്ടപ്പെട്ട കോ ആക്ടർ എന്ന രശ്മികയുടെ മറുപടിയിൽ കൂട്ടകൈയടിയാണ് ആരാധകരിൽ നിന്നും ഉയർന്നത്.
നടൻ വിജയ് ദേവരകൊണ്ട ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത് റൗഡി ബോയ് എന്നാണ്. ഗം ഗം ഗണേശ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയാണ് ചിത്രത്തിലെ നായകനും വിജയ് ദേവരകൊണ്ടയുടെ സഹോദരനുമായ ആനന്ദ് ദേവരകൊണ്ട ഒപ്പമുണ്ടായിരുന്ന രശ്മികയോട് ഏറ്റവും പ്രിയപ്പെട്ട സഹതാരത്തെപ്പറ്റി ചോദിച്ചത്.
ചോദ്യം കേട്ട രശ്മിക നാണം കൊണ്ട് ചിരിക്കുന്നത് വീഡിയോയിൽ കാണാം. ആനന്ദ് ദേവരകൊണ്ടയും പ്രഗതി ശ്രീവാസ്തവയും അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു രശ്മിക മന്ദാന.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സഹനടൻ? എന്ന ചോദ്യം ആനന്ദ് ദേവരകൊണ്ട രശ്മിക മന്ദാനയോട് ചോദിക്കുന്നുണ്ട്. ചോദ്യം കേട്ടപാടെ പരിപാടിയിലുണ്ടായിരുന്ന ആരാധകർ, ‘വിജയ് ദേവരകൊണ്ട’ എന്ന് ആർത്തുവിളിച്ചു.
ആരാധകരുടെ ആർപ്പുവിളിക്കിടയിൽ നാണത്താൽ ചുവന്ന, രശ്മിക വിജയ്യുടെ ചെല്ലപ്പേര് ആയ റൗഡി ബോയ് എന്നാണ് മറുപടി പറഞ്ഞത്. ആനന്ദ് നമ്മളൊരു കുടുംബമാണെന്നും ഇപ്പോൾ പെട്ടന്ന് ഇങ്ങനെയൊക്കെ ചോദിക്കാമോ എന്നും രശ്മിക പറയുന്നുണ്ട്.
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന് ഊഹാപോഹങ്ങൾ ഒരു വർഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ പ്രണയം രശ്മിക തന്നെ തുറന്നു പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.