സംഗീതസംവിധായകനും ഗായകനുമായ ഗോപിസുന്ദറിന് പിറന്നാളാശംസകളുമായി നടിയും മോഡലുമായ അഞ്ജന മോഹൻ. ഏറ്റവും മനോഹരമായ ജൻമദിനാശംസകൾ നേരുന്നു ഗോപിയേട്ടാ എന്നാണ് താരം കുറിച്ചത്. ഗോപിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും അഞ്ജന പങ്കുവച്ചിട്ടുണ്ട്.
നിരവധി പേരാണ് ഗോപിസുന്ദറിന് ജൻമദിനാശംസകളുമായി എത്തിയത്. നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി എന്ന കുറിപ്പോടെയാണ് മോഡലും കലാകാരിയും മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായർ എത്തിയത്. ഒപ്പം മനോഹരമായ ഒരു ഫോട്ടോഫ്രെയിമും സമ്മാനമായി നൽകിയിട്ടുണ്ട്.
47–ാം ജന്മദിനമാണ് ഗോപിസുന്ദർ ആഘോഷിച്ചത്. ഗായിക അമൃത സുരേഷിനൊപ്പമായിരുന്നു കഴിഞ്ഞ വർഷത്തെ ഗോപിയുടെ പിറന്നാളാഘോഷം. ഇരുവരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയാണെന്നും എല്ലാവരുടെയും സ്നേഹവും പ്രാർഥനയും കൂടെ വേണമെന്നുമുള്ള കുറിപ്പോടെയായിരുന്നു പ്രണയം തുറന്നു പറഞ്ഞത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.
ആദ്യ വിവാഹത്തിന് ശേഷം ഗായിക അഭയ ഹിരൺമയിയുമായി 14 വർഷത്തെ ലിവിംഗ് റിലേഷനിലായിരുന്നു ഗോപി. പിന്നീടാണ് അമൃതയുമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ അധികം വൈകാതെ ഈ ബന്ധവും അവസാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.