ട​ർ​ബോ ജോ​സി​ന്‍റെ ക്വി​ന്‍റ​ൽ ഇ​ടി കാ​ണാ​ൻ എ​ല്ലാ​വ​രും തി​യ​റ്റ​റി​ലേ​യ്ക്ക് "അ​ടി​ച്ചു​ക​യ​റി വാ' ​എ​ന്ന് മ​മ്മൂ​ട്ടി​ക്ക​മ്പ​നി
Friday, May 31, 2024 8:27 AM IST
ട​ർ​ബോ ജോ​സും ദു​ബാ​യി ജോ​സു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ഇ​തി​ൽ ഒ​രു​പ​ടി കൂ​ടി മു​ന്നി​ലാ​ണ് 20 വ​ർ​ഷം മു​മ്പ് സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ജ​ലോ​ൽ​സ​വം എ​ന്ന സി​നി​മ​യി​ലെ റി​യാ​സ് ഖാ​ൻ അ​വ​ത​രി​പ്പി​ച്ച ദു​ബാ​യി ജോ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ൾ.

അ​ടി​ച്ചു​ക​യ​റി വാ ​എ​ന്ന റി‌​യാ​സി​ന്‍റെ ഡ​യ​ലോ​ഗ് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി റീ​ലു​ക​ളും മീ​മു​ക​ളു​മാ‌​യി വി​ല​സു​ക‌​യാ​ണ്. ഇ​പ്പോ​ഴി​താ ട​ർ​ബോ സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ‌​യ മ​മ്മൂ​ട്ടി​ക്ക​ന്പ​നി ത​ന്നെ റി​യാ​സ് ഖാ​ന്‍റെ അ​ടി​ച്ചു​ക​യ​റി വാ ​എ​ന്ന ഡ‌​യ​ലോ​ഗ് ക​ട​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.



ട​ർ​ബോ ജോ​സി​ന്‍റെ ക്വി​ന്‍റ​ൽ ഇ​ടി കാ​ണാ​ൻ എ​ല്ലാ​വ​രും തി​യ​റ്റ​റി​ലേ​യ്ക്ക് അ​ടി​ച്ചു​ക​യ​റി വാ ​എ​ന്നാ​ണ് മ​മ്മൂ​ട്ടി​ക്ക​ന്പ​നി പോ​സ്റ്റ​റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.



ഏ​താ‌​യാ​ലും ഈ ​ഡ‌​യ​ലോ​ഗ് മ​മ്മൂ​ട്ടി​ക്ക​ന്പ​നി പോ​ലും ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ഒ​രു സ്പൂ​ഫ് ആ​യി ക​ണ്ടാ​ണ് പ​ല​രും ദു​ബാ​യി ജോ​സി​നെ വൈ​റ​ലാ​ക്കി​യ​ത്.



കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ ജ​ലോ​ൽ​സ​വ​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ദു​ബാ​യി ജോ​സ്. റി​ലീ​സ് ആ​യ സ​മ​യ​ത്ത് കി​ട്ടാ​ത്ത സ്വീ​ക​ര​ണ​മാ​ണ് ഇ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ദു​ബാ​യി ജോ​സി​ന് ‍ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.