മമ്മൂട്ടിയുടെ ടർബോ ജോസ് തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത് ദുബായി ജോസ്. 20 വർഷം മുമ്പ് സിബി മലയിൽ സംവിധാനം ചെയ്ത ജലോൽസവം എന്ന സിനിമയിലെ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായി ജോസ് എന്ന കഥാപാത്രമാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയ ഭരിക്കുന്നത്.
ടർബോ സിനിമയും ജോസേട്ടായി എന്ന മമ്മൂട്ടി കഥാപാത്രവും ഹിറ്റായതോടെയാണ് ദുബായി ജോസും തരംഗമായത്. ഒരു സ്പൂഫ് ആയി കണ്ടാണ് പലരും ദുബായി ജോസിനെ വൈറലാക്കിയത്.
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ ജോസ്’ റീലുകളും മീമുകളും ആണ്. അടിച്ചു കയറി വാ എന്ന ജോസിന്റെ ഡയലോഗാണ് എങ്ങും നിറയുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായ ജലോൽസവത്തിലെ വില്ലൻ കഥാപാത്രമായിരുന്നു ദുബായി ജോസ്. റിലീസ് ആയ സമയത്ത് കിട്ടാത്ത സ്വീകരണമാണ് ഇന്ന് അപ്രതീക്ഷിതമായി ദുബായി ജോസിന് ലഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.