"സു​ഡാ​പ്പി ഫ്രം ​ഇ​ന്ത്യ'എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ക​ഫി​യ ധ​രി​ച്ച ചി​ത്ര​വു​മാ​യി ഷെ​യ്ന്‍ നി​ഗം
Thursday, May 30, 2024 8:43 AM IST
ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​വും അ​തി​ന് ന​ല്‍​കി​യ ത​ല​ക്കെ​ട്ടു​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ത​ല​യി​ല്‍ ക​ഫി​യ ധ​രി​ച്ച ചി​ത്ര​ത്തി​നൊ​പ്പം 'സു​ഡാ​പ്പി ഫ്രം ​ഇ​ന്ത്യ' എ​ന്ന ത​ല​ക്കെ​ട്ടാ​ണ് താ​രം ന​ല്‍​കി​യ​ത്.

ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി​ട്ടാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യു​ന്ന വ്യ​ക്തി​യാ​ണ് ഷെ​യ്ന്‍. ക​ഴി​ഞ്ഞ ദി​വ​സം റ​ഫാ​യി​ല്‍ ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ കൂ​ട്ട​ക്കു​രു​തി​ക്കെ​തി​രേ എ​ല്ലാ ക​ണ്ണു​ക​ളും റ​ഫായി​ലേ​ക്ക് എ​ന്ന പോ​സ്റ്റ് ഷെ​യ്ന്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രേ​യും നി​ര​വ​ധി അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ ക​മ​ന്‍റു​ക​ൾ വ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​തി​ന് മ​റു​പ​ടി​യെ​ന്നോ​ണം ഷെ​യ്നി​ന്‍റെ പു​തി​യ ചി​ത്രം.

നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​യു​ന്ന ഷെ​യ്നി​നെ​തി​രേ പ​ല​പ്പോ​ഴും വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്.

ഇ​സ്ര​യേ​ൽ ന​ര​ഹ​ത്യ തു​ട​രു​ന്ന​തി​നി​ടെ പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​നും ബേ​സി​ല്‍ ജോ​സ​ഫും അ​ട​ക്കം ഒ​ട്ടേ​റെ താ​ര​ങ്ങ​ളും സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

റ​ഫാ​യി​ലെ ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ര​ങ്ങ​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം. എ​ല്ലാ ക​ണ്ണും റ​ഫാ​യി​ലേ​ക്കെ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ്‌​റ്റോ​റി കാം​പ​യി​നി​ൽ ഇ​വ​രും പ​ങ്കു​ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.