മ​ള്‍​ട്ടി​പ്ലെ​ക്‌​സി​ല്‍ വെ​റും 99 രൂ​പ​യ്ക്ക് സി​നി​മ കാ​ണാം; വ​ൻ ഓ​ഫ​റു​മാ​യി എം​എ​ഐ
Wednesday, May 29, 2024 3:18 PM IST
രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള നാ​ലാ​യി​ര​ത്തോ​ളം സി​നി​മ സ്ക്രീ​നു​ക​ളി​ല്‍ മേ​യ് 31ന് 99 ​രൂ​പ​യ്ക്ക് സി​നി​മ ആ​സ്വ​ദി​ക്കാ​ന്‍ അ​വ​സ​രം. സി​നി​മാ ലൗ​വേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ൾ​ട്ടി​പ്ല​ക്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എം​എ​ഐ)​യാ​ണ് സി​നി​മാ പ്രേ​മി​ക​ൾ​ക്ക് ഇ​ങ്ങ​നെ​യൊ​രു അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.

മ​ള്‍​ട്ടി​പ്ലെ​ക്‌​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള പി​വി​ആ​ര്‍, ഐ​നോ​ക്‌​സ്, സി​നി​പോ​ളി​സ്, മി​റാ​ഷ്, വേ​വ്, എം2​കെ, ഡി​ലൈ​റ്റ്, സി​റ്റി​പ്രൈ​ഡ്, ഏ​ഷ്യ​ന്‍, മു​ക്ത എ 2, ​മൂ​വി ടൈം ​തു​ട​ങ്ങി​യ മ​ള്‍​ട്ടി​പ്ലെ​ക്‌​സ് ശൃം​ഖ​ല​ക​ളി​ലാ​ണ് ഓ​ഫ​ര്‍ ല​ഭ്യ​മാ​വു​ക. ബു​ക്ക്‌​മൈ​ഷോ, പേ​ടി​എം തു​ട​ങ്ങി​യ സി​നി​മ ബു​ക്കിം​ഗ് ആ​പ്പു​ക​ളി​ലൂ​ടെ സി​നി​മ ബു​ക്ക് ചെ​യ്യാം.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി മ​ല​യാ​ള​ത്തി​ൽ ഒ​ഴി​കെ മ​റ്റു ഭാ​ഷ​ക​ളി​ൽ വ​ലി​യ റി​ലീ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് മ​ൾ​ടി​പ്ല​ക്സു​ക​ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വ​ലി​യ റി​ലീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഈ ​അ​വ​സ​ര​ത്തി​ൽ പ്രേ​ക്ഷ​ക​രെ തി​യി​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കൂ​ടി വേ​ണ്ടി​യാ​ണ് സി​നി​മ ലൗ​വേ​ര്‍​സ് ഡേ ​ന​ട​ത്തു​ന്ന​ത്. എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള പ്രേ​ക്ഷ​ക​രെ​യും തി​യി​റ്റ​റു​ക​ളി​ലേ​ക്ക് ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ അ​ട​ക്കം ചൂ​ടി​നെ മ​റി​ക​ട​ക്കാ​ൻ മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ ആ​ളു​ക​ള്‍ തി​ര​ഞ്ഞെ​ടു​ത്തേ​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ എം​എ​ഐ ഇ​തു​പോ​ലെ ദേ​ശീ​യ സി​നി​മാ​ദി​നം ആ​ച​രി​ച്ചി​രു​ന്നു. അ​ന്ന് കു​ടും​ബ​ങ്ങ​ള്‍ അ​ട​ക്കം വ​ലി​യൊ​രു വി​ഭാ​ഗം സി​നി​മ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.