സംഗീതജീവിതത്തിൽ മുന്നേറാൻ ഊർജമായി തനിക്കൊപ്പം നിൽക്കുന്നത് ഭാര്യ പ്രിയങ്ക ചോപ്രയാണെന്നു നിക് ജോനാസ്. പുതിയ ആൽബം ഒരുക്കാൻ തന്നെ പ്രചോദിപ്പിച്ചതും പ്രിയങ്കയാണെന്നും നിക് പറഞ്ഞു. ‘സ്പേസ്മാൻ’ ആൽബം പ്രിയങ്കയ്ക്കുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണെന്ന് നിക് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ഏറ്റവും പുതിയ ആൽബമായ സ്പേസ്മാന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു നിക്കിന്റെ വെളിപ്പെടുത്തൽ.
‘ ഞങ്ങൾ ഒരുമിച്ച് ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട സ്ഥലത്താണ് ജീവിക്കുന്നത്. ജീവിതത്തിൽ അവളെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. പാട്ടുകളൊരുക്കാൻ എനിക്കു പ്രചോദനമായത് അവളാണ്. എന്റെ ഭൂരിഭാഗം പാട്ടുകളും അവളെക്കുറിച്ചുള്ളവയാണ്.
പുതിയ ആൽബം ഒരുക്കാൻ കാരണം അവളാണ്. അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല. അവളാണ് എന്റെ പ്രചോദനം എന്നു തുറന്നു പറയുന്നതിൽ യാതൊരു നാണക്കേടും എനിക്കില്ല’, നിക് ജോനാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.