കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക്; അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ "ഭോ​ല' ടീ​സ​ർ
Wednesday, November 23, 2022 11:08 AM IST
ത​മി​ഴി​ലെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഭോ​ല​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. കാ​ർ​ത്തി​യെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കി​യ ചി​ത്രം ഹി​ന്ദി​യി​ലെ​ത്തു​ന്പോ​ൾ സം​വി​ധാ​ന​വും നാ​യ​ക​വേ​ഷ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​ജ​യ് ദേ​വ്ഗ​ൺ ആ​ണ്.



ചി​ത്ര​ത്തി​ല്‍ ഡി​ല്ലി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ക അ​ജ​യ് ദേ​വ്ഗ​ൺ ആ​ണ്. ന​ടി ത​ബു​വാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൈ​തി​യി​ൽ നി​ന്നും വ​ള​രെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​പെ​ടു​ത്തി​യാ​ണ് ഭോ​ല എ​ത്തു​ക.

2023 ആ​ഗ​സ്റ്റ് 30ന് ​ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും. അ​ജ​യ് ദേ​വ്ഗ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ഭോ​ല. ടി ​സീ​രി​സ്, റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, ഡ്രീം ​വാ​രി​യേ​ഴ്സ് പി​ക്ചേ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2019ൽ ​റി​ലീ​സ് ചെ​യ്ത കൈ​തി കേ​ര​ള​ത്തി​ല​ട​ക്കം വ​ൻ ഹി​റ്റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.