ശിവസേനയ്ക്കു ശേഷം വീണ്ടും ബോളിവുഡിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ജയ ബച്ചനും ഊർമിള മാതോന്ദ്കറിനും പിന്നാലെ അനുരാഗ് കശ്യപിനോടാണ് കങ്കണയുടെ പുതിയ ഏറ്റുമുട്ടൽ.
അതിർത്തിയിൽ പോയി ചൈനയോട് യുദ്ധം ചെയ്യാൻ പറഞ്ഞുകൊണ്ടുള്ള അനുരാഗ് കശ്യപിന്റെ പരിഹാസത്തിന് മറുപടി നൽകിയിരിക്കുകയാണ് കങ്കണ. ഞാൻ അതിർത്തിയിൽ പോകാമെന്നും എന്നാൽ അടുത്ത ഒളിന്പിക്സിൽ അനുരാഗ് പങ്കെടുക്കണം എന്നുമാണ് താരം മറുപടിയായി കുറിച്ചത്.
താൻ ഒരു പോരാളിയാണെന്നും തല കൊയ്തെടുക്കാം പക്ഷേ ഒരിക്കലും തല കുനിക്കില്ലെന്നുമെല്ലാമുള്ള കങ്കണയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ടാണ് അതിർത്തിയിൽ പോകാൻ അനുരാഗ് പറഞ്ഞത്. നാലഞ്ച് പേരെ കൂട്ടി അതിർത്തിയിൽ പോയി ചൈനയെ തോൽപ്പിക്കൂ... എന്നാണ് കശ്യപ് കങ്കണയെ പരിഹസിച്ചത്.
നിങ്ങൾ ഒരേയൊരു മണികർണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകർക്കൂ. നോക്കൂ, അവർ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്. നിങ്ങൾ ഇവിടെ ഉള്ളിടത്തോളം ആർക്കും ഈ രാജ്യത്തെ തൊടാനാകില്ലെന്ന് അവർക്ക് കാണിച്ചുകൊടുക്കൂ. നിങ്ങളുടെ വീട്ടിൽ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എൽഎസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്- അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.
അതേസമയം കശ്യപിന്റെ പരാമർശത്തിൽ കങ്കണയും തിരിച്ചടിച്ചു. താൻ അതിർത്തിയിൽ പോകാൻ തയാറാണെന്നും എന്നാൽ അനുരാഗ് അടുത്ത ഒളിംന്പിക്സിൽ പങ്കെടുക്കണം എന്നുമാണ് താരം കുറിച്ചത്. രാജ്യത്തിന് സ്വർണമെഡൽ വേണമെന്നും കലാകാരന്മാരെ എന്തുമാക്കുന്ന ബി ഗ്രേഡ് സിനിമകൾ അല്ല വേണ്ടതെന്നും താരം പറഞ്ഞു.
ആലങ്കാരികമായി പറയുന്നതിനെ അതുപോലെ തന്നെയെടുക്കാൻ അനുരാഗ് തുടങ്ങിയോ എന്നും താരം ചോദിക്കുന്നുണ്ട്. ഇത്രയും ബുദ്ധിയില്ലാത്തവനായത് എപ്പോഴാണെന്ന് ചോദിച്ച താരം തങ്ങൾ സുഹൃത്തായിരുന്ന സമയത്ത് ബുദ്ധിയുണ്ടായിരുന്നെന്നും കുറിച്ചു.
എന്നാൽ ഇരുവരും തമ്മിലുള്ള പോരാട്ടം ഇവിടെയും അവസാനിച്ചില്ല. കങ്കണ ജീവിതം പോലും ഇപ്പോൾ ആലങ്കാരികമായി മാറിയെന്നായിരുന്നു അനുരാഗ് കുറിച്ചത്. എല്ലാ കാര്യങ്ങളും നിനക്ക് ആലങ്കാരികമായി മാറി. നിന്റെ ഡയലോഗ് റൈറ്ററാവാനുള്ള ജോലിക്കായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും കുറിച്ചു. അനുരാഗിന്റെ ഹൃദയം തകർന്നുപോയിരിക്കുകയാണെന്നും കൂടുതൽ മോശമാക്കാൻ താൻ ഇല്ലെന്നുമായിരുന്നു കങ്കണയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.