ചുംബനരംഗം റിഹേഴ്സൽ ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടു: സെറീൻ ഖാൻ
Wednesday, September 18, 2019 10:46 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി സെ​റീ​ൻ ഖാ​നും സി​നി​മ​യ്ക്കു​ള്ളി​ൽ ത​നി​ക്കു​നേ​രി​ട്ട മോ​ശം അ​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്നു. മു​ന്പും നി​ര​വ​ധി ന​ടി​മാ​ർ കാ​സ്റ്റിം​ഗ് കൗ​ച്ച് ഉ​ൾ​പ്പെ​ടെ സി​നി​മാ മേ​ഖ​ല​യ്ക്കു​ള്ളി​ൽ​നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ ​നി​ര​യി​ലേ​ക്ക് സെ​റീ​ൻ ഖാ​നും ക​ട​ന്നു​വ​രി​ക​യാ​ണ്.

2010ൽ ​സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​യ വീ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സെ​റീ​ൻ ഖാ​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​ത്. ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ചും​ബ​ന​രം​ഗ​ത്തി​ന് റി​ഹേ​ഴ്സ​ൽ ന​ട​ത്ത​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഷൂ​ട്ടിം​ഗി​ന് മു​ന്പ് സം​വി​ധാ​യ​ക​നോ​ടൊ​പ്പം ചും​ബ​ന​രം​ഗം റി​ഹേ​ഴ്സ​ൽ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

എ​ന്നാ​ൽ സി​നി​മ​യി​ൽ അ​ന്ന് പു​തു​മു​ഖ ന​ടി​യാ​യി​രു​ന്നെ​ങ്കി​ലും സം​വി​ധാ​യ​ക​ന്‍റെ ആ​വ​ശ്യം താ​ൻ നി​ഷേ​ധി​ച്ചു. ചും​ബ​ന​രം​ഗ​ത്തി​ന് റി​ഹേ​ഴ്സ​ൽ ന​ട​ത്താ​ൻ തയാ​റ​ല്ലെ​ന്ന് അ​റി​യി​ച്ചു- സെ​റീ​ൻ ഖാ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു.

പി​ന്നീ​ടൊ​രി​ക്ക​ൽ ഷൂ​ട്ടിം​ഗി​നി​ടെ സു​ഹൃ​ത്താ​യ ഒ​രാ​ൾ സൗ​ഹൃ​ദ​ത്തി​ന് അ​പ്പു​റ​മു​ള്ള ബ​ന്ധ​ത്തി​ലേ​ക്ക് ത​ന്നെ നി​ർ​ബ​ന്ധി​ച്ചു. ക​രി​യ​റി​ൽ ഒ​രു​പാ​ട് ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് അ​യാ​ൾ വാ​ഗ്ദാ​നം ന​ൽ​കി. ഇ​പ്പോ​ഴു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ താ​ൻ തൃ​പ്ത​യാ​ണെ​ന്ന് അ​ന്നു ത​ന്നെ അ​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി- സെ​റീ​ൻ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

അ​ടു​ത്തി​ടെ ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ രാ​ധി​ക ആ​പ്തെ, ക​ൽ​ക്കി കോ​ച്ചിൻ, വി​ദ്യ ബാ​ല​ൻ എ​ന്നി​വ​രും സി​നി​മാരംഗത്തു ​നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന മോ​ശം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.