തോ​ക്കെ​ടു​ത്ത് ത​പ്സിയും ഭൂ​മി പെ​ഡ്നേ​ക്ക​റും
Friday, July 12, 2019 10:07 AM IST
വാ​ർ​ധ​ക്യ​കാ​ല​ത്ത് തോ​ക്കു​പ​യോ​ഗി​ക്കാ​ൻ പ​ഠി​ക്കു​ക​യും ഷാ​ർ​പ് ഷൂ​ട്ട​ർ​മാ​ർ എ​ന്ന നി​ല​യി​ൽ ദേ​ശീ​യ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്ത ച​ന്ദ്രോ തോ​മാ​ർ, പ്ര​കാ​ഷി തോ​മാ​ർ എ​ന്നി​വ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സാ​ൻ​ഡ് കി ​ആ​ൻ​ഖ് എ​ന്ന ചി​ത്രം റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 25ന് ചിത്രം തീയറ്ററുകളിലെത്തും.

ച​ന്ദ്രോ തോ​മാ​റി​ന്‍റെ വേ​ഷ​ത്തി​ൽ ത​പ്‍​സി പ​ന്നു ആണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഭൂ​മി പെ​ഡ്നേ​ക്ക​ർ ആ​ണ് പ്ര​കാ​ഷി തോ​മാ​ർ ആ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

30 വ​യ​സു​ള്ള ഒ​രു കോളജ് വി​ദ്യാ​ര്‍​ഥി​നി​യാ​യി ഞാ​ൻ അ​ഭി​ന​യി​ച്ചാ​ൽ അ​തേ​പ്പ​റ്റി ആ​രും ഒ​ന്നും ചോ​ദി​ക്കി​ല്ല. പ്ര​മു​ഖ താ​ര​ങ്ങ​ള്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യി അ​ഭി​ന​യി​ച്ചാ​ലും ആ​ര്‍​ക്കും ഒ​ന്നും ചോ​ദി​ക്കാ​നു​ണ്ടാ​കി​ല്ല. ന​ടി​മാ​ർ പൊ​തു​വേ പ്രാ​യം കു​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് സ്വീ​ക​രി​ക്കു​ക. ഈ ​ചി​ത്ര​ത്തി​ൽ ഞാ​ൻ ഇ​ര​ട്ടി​പ്രാ​യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ല​രാ​ക​ട്ടെ അ​ഭി​ന​ന്ദി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ത​ക​രാ​ർ ക​ണ്ടു പി​ടി​ക്കാ​ൻ ന​ട​ക്കു​ക​യാ​ണ്- ത​പ്സി പ​റ​യു​ന്നു.

റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടൈ​ൻമെന്‍റ്സു​മാ​യി ചേ​ർ​ന്ന് നി​ധി പാ​ർ​മ​റും അ​നു​രാ​ഗ് ക​ശ്യ​പു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തു​ഷാ​ർ ഹീ​രാ​ന​ന്ദാ​നി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​കാ​ശ് ഝാ ​ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.