ബോളിവുഡിന്റെ പ്രിയതാരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം നൽകിയ നടുക്കത്തിൽ നിന്നു വിട്ടുമാറാൻ അദ്ദേഹത്തിന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ആരാധകർക്കോ ഇനിയുമായിട്ടില്ല. ജൂണ്‍ 14നാണ് ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുശാന്തിന്റെ വിയോഗം വേദനയോടെയാണെങ്കിലും എല്ലാവരും അംഗീകരിച്ചു തുടങ്ങുന്പോൾ സുശാന്തിനെ ഇപ്പോഴും തിരഞ്ഞുനടക്കുന്ന ഒരാൾ ആ വീട്ടിലുണ്ട്, സുശാന്തിന്റെ വളർത്തുനായ ഫഡ്ജ്.
സുശാന്ത് തന്നെ ഒറ്റയ്ക്കാക്കി പോയതറിയാതെ താരത്തെ തേടി വീടും മുഴുവൻ നടക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോയും ആരുടേയും കണ്ണ് നിറയ്ക്കും. നടൻ മൻവീർ ഗുർജറാണ് ഫോണിൽ സുശാന്തിന്റെ ചിത്രം നോക്കിയിരിക്കുന്ന ഫഡ്ജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിനു പിന്നാലെ സുശാന്തിന്റെ വരവും കാത്തിരിക്കുന്ന ഫഡ്ജിന്റെ വീഡിയോയും വൈറലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.