ഞാനായി ദുൽഖർ മതി: ആഗ്രഹം വെളിപ്പെടുത്തി റെയ്ന
Tuesday, June 16, 2020 8:02 PM IST
മി​ൽ​ക്ക സിംഗ്, മ​ഹേ​ന്ദ്ര സിംഗ് ധോ​ണി എ​ന്നീ സ്പോ​ർ​ട്സ് താ​ര​ങ്ങ​ളു​ടെ ജീ​വി​ത​ക​ഥ ബോ​ളി​വു​ഡ് അ​ഭ്ര​പാ​ളി​ക​ളി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ജീ​വി​ത​ക​ഥ സി​നി​മ​യാ​വു​ക​യാ​ണെ​ങ്കി​ൽ ആ​രാ​യി​രി​ക്ക​ണം ത​ന്നെ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന. ട്വി​റ്റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ഒ​രു ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ലാ​ണ് റെ​യ്ന ത​ന്‍റെ മ​ന​സി​ലി​രു​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടു താ​ര​ങ്ങ​ളു​ടെ പേ​രാ​ണ് സു​രേ​ഷ് റെ​യ്ന നി​ർ​ദേ​ശി​ച്ച​ത്. ഒ​രാ​ൾ ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ്. ബോ​ളി​വു​ഡ് താ​രം ഷാ​ഹി​ദ് ക​പൂ​ർ ആ​യി​രു​ന്നു മ​റ്റൊ​രു താ​രം. ത​ന്‍റെ വേ​ഷം ഏ​റ്റ​വും യോ​ജി​ക്കു​ന്ന​ത് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നോ ഷാ​ഹി​ദ് ക​പൂ​റി​നോ ആ​യി​രി​ക്കു​മെ​ന്നാ​ണ് റെ​യ്ന പ​റ​ഞ്ഞ​ത്. കു​റേ​നാ​ൾ മു​ന്പ് ദു​ൽ​ഖ​റും റെ​യ്‌​ന​യും ചെ​ന്നൈ​യി​ല്‍​വ​ച്ച്‌ ക​ണ്ടു​മു​ട്ടി​യി​രു​ന്നു.

അ​ന്ന​ത്തെ ചി​ത്രം ദു​ല്‍​ഖ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കുവ​യ്ക്കു​ക​യും ചെ​ന്നൈ സൂ​പ്പ​ർ കിംഗ്സി​ന്‍റെ ആ​രാ​ധ​ക​നാ​ണ് താ​നെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​ര​വാ​ൻ, ദ ​സോ​യ ഫാ​ക്ട​ര്‍ എ​ന്നി​വ​യാ​ണ് ദു​ൽ​ഖ​ർ അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.