ഇത് എന്‍റെ അഭിമാനം: ട്രോളുകൾക്ക് സോനത്തിന്‍റെ മറുപടി
Wednesday, June 24, 2020 7:19 PM IST
സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തോ​ടെ ബോ​ളി​വു​ഡി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​തം വ​ലി​യ​തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രു​ന്നു. ക​ഴി​വു​ള്ള​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ക​ഴി​വി​ല്ലാ​ത്ത​വ​ർ ഗോ​ഡ്ഫാ​ദ​ർ​മാ​രു​ടെ ബ​ല​ത്തി​ൽ ബോ​ളി​വു​ഡി​ൽ പി​ടി​ച്ചു​ക​യ​റു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ‌​ന്നു. താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു നേ​രെ പ​ല​രും വി​മ​ർ​ശ​ന​ങ്ങ​ൾ ചൊ​രി​ഞ്ഞു.

അ​തേ​സ​മ​യം ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കു​മെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി​യും ബോ​ളി​വു​ഡി​ലെ താ​ര​സു​ന്ദ​രി​യു​മാ​യ സോ​നം ക​പൂ​ർ. അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​ളാ​യ സോ​നം ഫാ​ദേ​ഴ്സ് ഡേ​യി​ലാ​ണ് ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യെ​ത്തി​യ​ത്.

ത​ന്‍റെ സിനിമാ പാ​ര​ന്പ​ര്യ​ത്തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് സോ​നം പ​റ​യു​ന്നു. ആ​ർ​ക്ക്, എ​വി​ടെ ജ​നി​ച്ചു എ​ന്ന​ത് എ​ന്‍റെ ക​ർ​മ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ വ​രെ​യെ​ത്തി​യ​ത്. അ​തെ ഞാ​ൻ പ്രി​വി​ലേ​ജ്ഡ് ആ​ണ്. -സോ​നം പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.