ഉറച്ച മനസോടെ അർബുദത്തിനെതിരേ പോരാടി നടി സൊനാലി ബേന്ദ്ര തിരിച്ചെത്തി. രോഗത്തക്കുറിച്ചും ചികിത്സ യെക്കുറിച്ചുമുള്ള വിവരങ്ങൾ താരം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നീണ്ട പോരാട്ടത്തിനൊടുവിൽ സൊനാലി അസുഖത്തിൽ നിന്ന് മോചിതയായിരിക്കുകയാണ്. തിരിച്ചു വരവിൽ താരം കൂടുതൽ കരുത്തുറ്റ സ്ത്രീയായിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാൻ തയാറെടുക്കുകയാണ്.
കാൻസർ പോരാട്ടത്തെ കുറിച്ചും അഭിനയത്തിലേക്കുളള തിരിച്ച് വരവിനെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. ഹാർപേഴ്സ് ബസാർ മാഗസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കാൻസർ എന്റെ അടിവയറ്റിൽ പൂർണമായി വ്യാപിച്ചിരുന്നു. സ്കാനിങ് റിപ്പോർട്ടിലായിരുന്നു ആ കാര്യം വ്യക്തമായത്. ഈ അസുഖത്തിൽ നിന്ന് പൂർണമായി സുഖപ്പെടാൻ കേവലം 30 ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അത് ഞങ്ങളെ വല്ലാതെ ഉലച്ചു. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലും മരണത്തെ കുറിച്ചുള്ള ചിന്ത എന്നെ ഒരിക്കൽ പോലും വന്നിരുന്നില്ല. നീണ്ട നാൾ ഇതിനു വേണ്ടി പോരാടേണ്ടി വരുമെന്ന് മാത്രമാണ് ഞാൻ കരുതിയത്. എനിക്കൊപ്പം പ്രതീക്ഷയോടെ എന്റെ കുടുംബവും ഒപ്പം നിന്നിരുന്നു- താരം പറയുന്നു.
യുഎസിലെ നീണ്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണ് സൊനാലി ഇന്ത്യയിലെത്തിയത്. കാൻസറിന്റെ നാലാമത്തെ സ്റ്റേജിലായിരുന്നു താരം അസുഖം തിരിച്ചറിഞ്ഞത്. രോഗം മാറാൻ വെറും മുപ്പത് ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ കാൻസറിനെ നേരിട്ട് വിജയം നേടിയിരിക്കുകയാണു താരം.
ഇപ്പോൾ ട്രീറ്റ്മെന്റ് കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തി അവധി ആഘോഷിക്കുകയാണ് താരം. ഇടതൂർന്ന് മുടിയിൽ അതീവ സുന്ദരിയായിട്ടുള്ള സൊനാലിയെയാണ് പ്രേക്ഷകരുടെ മനസിൽ. എന്നാൽ കാൻസർ ബാധിച്ചതിനു ശേഷം ട്രീറ്റമെന്റിന്റെ ഓരോ ഘട്ടത്തിലുളള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. കടന്നു പോയ നല്ലതും ചീത്തയുമായ ദിവസങ്ങളെ കുറിച്ചും കാൻസറിന്റെ വേദനിപ്പിക്കുന്ന ദിവസങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞു.
നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ചേർന്ന ദിവസങ്ങളാണ് കുറച്ചു മാസങ്ങൾ മുൻപ് കടന്നു പോയത്. ഒരു വിരൽ പോലും അനക്കാൻ പറ്റാത്ത കടുത്ത വേദന അനുഭവിച്ച ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇതൊരു ഭ്രമണമാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.