ബോളിവുഡിൽ മുൻനിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് ഹേമ മാലിനി. ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തുന്ന ചിത്രമാണ് ഷിംല മിർച്ചി. ഹേമ മാലിനി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു. രാജ്കുമാർ റാവു നായകനാവുന്ന ചിത്രത്തിൽ രകുൽ പ്രീത് സിങും മുഖ്യ വേഷത്തിൽ എത്തുന്നു.
35കാരനെ പ്രണയിക്കുന്ന കഥാപാത്രമായി ചിത്രത്തിൽ ഹേമമാലിനി എത്തുന്നു. മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ കഥയാണ് സിനിമയിൽ പറയുന്നത്. ചിത്രത്തിൽ രകുൽപ്രീതിന്റെ അമ്മയായിട്ടാണ് ഹേമമാലിനി എത്തുന്നത്.
രമേഷ് സിപ്പി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. 2015-ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. എന്നാൽ സിനിമയ്ക്ക് വിതരണക്കാർ ഇല്ലാത്തതിനാൽ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോൾ അഞ്ച് വർഷത്തിന് ശേഷമാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി മൂന്നിനാണ് ഷിംല മിർച്ചി റിലീസിനെത്തുന്നത്.
ബോളിവുഡ് ചിത്രത്തിന് പിന്നാലെ തമിഴിലും ഹേമമാലിനി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തല അജിത്ത് നായകനാവുന്ന പുതിയ ചിത്രം വലിമൈയിലാണ് നടി എത്തുക. വലിമൈയിൽ അജിത്തിന്റെ അമ്മയായിട്ടാണ് ഹേമമാലിനി അഭിനയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.