വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത നടിയാണ് ശില്പ ഷെട്ടി. മകനും ഭർത്താവിനുമൊപ്പം കഴിയുന്ന ശിൽപ്പ ശരീര സൗന്ദര്യം സൂക്ഷിക്കുന്നതിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്.
ഒരു പ്രസവം കഴിഞ്ഞെങ്കിലും പഴയത് പോലെ സീറോ സൈസിൽ തന്നെയാണ് നടി. മുടങ്ങാതെയുള്ള യോഗയും കഠിനമായ വർക്കൗട്ടുമാണ് ശിൽപ്പയുടെ സൗന്ദര്യരഹസ്യം. ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ശിൽപയുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
മകനെ മടിയിലിരുത്തിയാണ് ശിൽപ്പ വർക്കൗട്ട് ചെയ്യുന്നത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് നല്ല ശക്തിയും മസിലും വേണം. പ്രത്യേകിച്ച് ആണ്‍കുട്ടികളെ. ഇതിൽ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്- ശില്പ പറയുന്നു. ശില്പ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പുറത്തുവിട്ടിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.