ബോളിവുഡ് താരം ശിൽപ ഷെട്ടിക്ക് മകൾ പിറന്നു. ഈ മാസം 15നാണ് കുഞ്ഞ് പിറന്നത്. സമിഷ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കു വച്ചത്.
വാടക ഗർഭധാരണത്തിലൂടെയാണ് സമിഷയുടെ ജനനം. ശിൽപ ഷെട്ടി- രാജ് കുന്ദ്ര ദന്പതികൾക്ക് വിയാൻ എന്നൊരു മകൻ കൂടിയുണ്ട്. സ എന്ന സംസ്കൃത വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്താണ് സമിഷ എന്ന പേര് കണ്ടെത്തിയിരിക്കുന്നത്. ദൈവത്തെപ്പോലെ എന്നാണ് ആ വാക്കിനർത്ഥം.
തങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നുവെന്നും കുഞ്ഞു മാലാഖയുടെ വരവ് സന്തോഷപൂർവം അറിയിക്കുന്നുവെന്നുമാണ് ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
1993ൽ ബാസിഗർ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ ശിൽപ 2009ലാണ് വ്യവസായിയായ രാജ് കുന്ദ്രയെ വിവാഹം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.