ആ​ര്യ​ൻ സി​നി​മ​യി​ലേ​ക്ക്; ആ​ദ്യ ചി​ത്രം ക​ര​ണ്‍ ജോ​ഹ​റി​നൊ​പ്പം
Wednesday, April 3, 2019 11:50 AM IST
ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു. ക​ര​ണ്‍ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ത​ക്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ര്യ​ൻ സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ക​ര​ണ്‍​ജോ​ഹ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ആ​ണ് താ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ര്യ​ന് അ​ഭി​ന​യ​മേ​ഖ​ല​യോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക​ര​ണ്‍ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ത​ക്ത്.

ര​ണ്‍​വീ സിം​ഗ്, ക​രീ​ന ക​പൂ​ർ, ആ​ലി​യ ഭ​ട്ട്, വി​ക്കി കൗ​ശ​ൽ, ഭൂ​മി പാ​ട്നേ​ക്ക​ർ, ജാ​ൻ​വി ക​പൂ​ർ, അ​നി​ൽ ക​പൂ​ർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.