ര​ഹ​സ്യം പു​റ​ത്തു​വി​ട്ട് ഭാ​ര്യ ഗൗ​രി​ഖാ​ൻ
Wednesday, April 3, 2019 11:13 AM IST
ഷാ​രൂ​ഖ് ഖാ​നെ പ​റ്റി​യു​ള്ള ര​ഹ​സ്യം പു​റ​ത്തു​വി​ട്ട് ഭാ​ര്യ ഗൗ​രി​ഖാ​ൻ. ഷാ​രൂ​ഖ് മേ​ക്ക​പ്പി​ന് ത​ന്നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കാ​റു​ണ്ടെ​ന്നാ​ണ് ഗൗരി പ​റ​യു​ന്ന​ത്. ഷാ​രൂ​ഖി​ന് ഒ​രു​ങ്ങാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നും ത​ങ്ങ​ൾ ത​യാ​റാ​കാ​ൻ ഒ​രു മ​ണി​ക്കൂ​ർ മ​തി​യെ​ങ്കി​ൽ ഷാ​രൂ​ഖി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ വേ​ണ​മെ​ന്നും ഗൗ​രി പ​റ​ഞ്ഞു.​

സ്റ്റൈ​ലീ​ഷ് ദ​മ്പ​തി​മാ​ർ​ക്കു​ള്ള പു​ര​സ്കാ​രം ഏ​റ്റു വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് താ​ര​പ​ത്നി ഇക്കാര്യം പു​റ​ത്തു​വി​ട്ട​ത്. സ്റ്റൈ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് പ​റ​യു​ന്ന ഒ​രാ​ളെക്കു​റി​ച്ച് ത​നി​ക്ക് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു ഷാ​രൂ​ഖി​നെ ഗൗ​രി ഖാ​ൻ ട്രോ​ളി​യ​ത്.

ഞ​ങ്ങ​ളൊ​രു പാ​ർ​ട്ടി​ക്ക് പോ​കാ​ൻ തയാ​റെ​ടു​ക്കു​മ്പോ​ൾ ഞാ​ൻ 20 മി​നി​റ്റി​ൽ റെ​ഡി​യാ​കും. പ​ക്ഷേ ഷാ​രൂ​ഖി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ വേ​ണ​മെ​ന്നും ഗൗ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.