ഫോബ്സ് ഇന്ത്യ മാഗസിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാൻ ഒന്നാമത്. സ്വകാര്യ, പ്രൊഫഷണൽ ജീവിതത്തിൽ ഇപ്പോൾ നല്ലകാലം പിന്തുടരുന്ന ദീപിക പദുക്കോൺ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. ഫോബ്സ് മാഗസിൻ ഇന്ത്യ പട്ടികയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ആദ്യ അഞ്ചിൽ ഇടംപിടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
പത്മാവത് എന്ന ചിത്രത്തിനും പരസ്യങ്ങളിലൂടെയും 112.8 കോടി രൂപയാണ് ഒരു വർഷം ദീപിക നേടിയത്. ഫോബ്സിന്റെ റിപ്പോർട്ടനുസരിച്ച് ഈ വർഷം 18 വനിതകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം 21 പേരുണ്ടായിരുന്നു. ആലിയ ഭട്ട്, അനുഷ്ക ശർമ, കത്രീന കൈഫ്, പി.വി. സിന്ധു, സൈന നെഹ്വാൾ തുടങ്ങിയവർ ആദ്യ 100ൽ ഇടംപിടിച്ചിട്ടുണ്ട്.
പട്ടികയിൽ ഒന്നാമതുള്ള സൽമാൻ ഖാൻ 2017 ഒക്ടോബർ 1 മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ നേടിയത് 253.25 കോടി രൂപയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമെന്ന പദവി തുടർച്ചയായി മൂന്നാം വർഷമാണ് സൽമാൻ സ്വന്തമാക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് രണ്ടാമത് (228.09 കോടി രൂപ). അക്ഷയ് കുമാർ (185 കോടി രൂപ) മൂന്നാം സ്ഥാനവും നേടി. അടുത്തിടെ പുതിയ ചിത്രങ്ങളൊന്നും ഇല്ലാതിരുന്ന ഷാരൂഖ് ഖാൻ ആദ്യ പത്തിൽനിന്ന് പുറത്തായി. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന അദ്ദേഹം ഇത്തവണ 56 കോടി രൂപയുടെ വരുമാനവുമായി പതിമ്മൂന്നാമതാണ്.
പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചോപ്രയ്ക്കാണ് ഏറ്റവും വലിയ തകർച്ചയുണ്ടായത്. അവർ 49-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 100 പേരുള്ള പട്ടികയിലെ താരങ്ങളുടെ ആകെ വരുമാനം 3,140.25 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം അധി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.