സൽമാൻ എന്ന ചിത്രകാരൻ
Friday, March 20, 2020 10:58 AM IST
കോ​വി​ഡ് 19 സ​മൂ​ഹ​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. വ്യ​ക്തി​ശു​ചി​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള പ്ര​ച​ര​ണ​ങ്ങ​ളു​മാ​യി സി​നി​മാ താ​ര​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. മി​ക്ക താ​ര​ങ്ങ​ളും ലോ​കം മു​ഴു​വ​ന്‍ കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​യം ഐ​സൊ​ലേ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​നാ​ക​ട്ടെ ഈ ​സ​മ​യം ത​ന്നി​ലെ ചി​ത്ര​കാ​ര​നെ തേ​ച്ചു​മി​നു​ക്കി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

അ​നാ​യാ​സ​മാ​യി താ​ൻ ചി​ത്രം വ​ര​യ്ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​ൽ​മാ​ൻ ഖാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. മൂ​ക്കും വാ​യും മ​റ​ച്ച പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും ചി​ത്ര​മാ​ണ് സ​ൽ​മാ​ൻ വ​ര​ച്ച​ത്. കോ​വി​ഡ് 19നെ ​നേ​രി​ടാ​ൻ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി സ​ൽ​മാ​ൻ സൂ​ചി​പ്പി​ക്കു​ന്നു. മാ​ത്ര​മ​ല്ല ന​മ്മ​ൾ വ​സ്ത്രം ധ​രി​ക്കു​ന്ന രീ​തി​യാ​ണ് ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ മ​ഹ​ത്വ​മെ​ന്നും സ​ൽ​മാ​ൻ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.