താരങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകാറുണ്ട്. ബോളിവുഡിൽ ഒരുകാലത്ത് ഒരുപോലെ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ഐശ്വര്യയും റാണി മുഖർജിയും. നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും പിന്നീട് അകന്നു.
അഭിഷേക് ബച്ചനും റാണി മുഖർജിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും അറിഞ്ഞതോടെയാണ് ഐശ്വര്യയും റാണി മുഖർജിയും തമ്മിൽ തെറ്റിയതെന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. കൂടാതെ അഭിഷേക്- ഐശ്വര്യ വിവാഹത്തിനും റാണിക്കു ക്ഷണം ലഭിച്ചില്ല. അതോടെ ആത്മാർഥ സുഹൃത്തുക്കൾ വേർപിരിഞ്ഞതിന് പിന്നിൽ അഭിഷേക് ബച്ചൻ തന്നെയാണെന്ന് അന്ന് പാപ്പരാസികൾ പറഞ്ഞു
എന്നാൽ ഇതൊന്നുമല്ല ഇരുവർക്കും ഇടയിൽ സംഭവിച്ചതെന്നാണു പിന്നീടു പുറത്തുവന്ന വിവരം. ഐശ്വര്യ ചൽതേ ചൽതേ സിനിമയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണം. ഐശ്വര്യയുമായി പ്രണയത്തിലായിരുന്ന സൽമാൻ ഖാൻ ഷൂട്ടിംഗിനിടയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. ഇത് വലിയ പ്രശ്നമാവുകയും ഇരുവരും വേർപിരിയുകയും ചെയ്തു.
ഇതിനു പിന്നാലെ ഐശ്വര്യയെ സിനിമയിൽ നിന്ന് മാറ്റി റാണി മുഖർജിയെ അഭിനയിപ്പിക്കുകയും ചെയ്തു. തന്നെ മാറ്റി റാണി മുഖർജിയെ ചിത്രത്തിലേക്ക് തിരഞ്ഞടുത്ത സംഭവമാണ് ഇവരെ അകറ്റിയതെന്നായിരുന്നു വേറെയൊരു വാദം
ഐശ്വര്യ-അഭിഷേക് വിവാഹത്തിന് ക്ഷണിക്കാതിരുന്നതിനെക്കുറിച്ച് റാണി മുഖർജി പറഞ്ഞത് ഇങ്ങനെയായിരുന്നു... ഇതേക്കുറിച്ച് മറുപടി പറയേണ്ടത് അഭിഷേകാണ്. ഒരാൾ അയാളുടെ വിവാഹത്തിനായി നിങ്ങളെ ക്ഷണിച്ചില്ലെങ്കിൽ അയാളുടെ ജീവിതത്തിൽ നിങ്ങൾക്ക് എവിടെയാണ് സ്ഥാനമെന്ന് മനസിലാകും. നമുക്ക് അവരുമായി നല്ല സൗഹൃദമുണ്ടെന്നായിരിക്കും നമ്മൾ കരുതുന്നത്. എന്നാൽ സെറ്റിലെ സഹപ്രവർത്തക എന്ന നിലയിലായിരിക്കും അവർ പരിഗണിക്കുന്നത്. ഞങ്ങൾ വെറും സഹപ്രവർത്തകരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം. സ്വന്തം വിവാഹത്തിന് ആരെയൊക്കെയാണ് ക്ഷണിക്കേണ്ടത് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. താൻ വിവാഹം കഴിക്കുന്പോൾ വളരെ അടുത്ത ആൾക്കാരെ മാത്രമേ വിളിക്കുകയുള്ളൂ.
പിന്നീടു നടന്ന റാണിയുടെ വിവാഹത്തിന് റാണി അഭിഷേകിനെയും ഐശ്വര്യയെയും ക്ഷണിച്ചതുമില്ല. എന്നാൽ ഐശ്വര്യയുടെ അച്ഛന്റെ വിയോഗവാർത്തയറിഞ്ഞ സന്ദർഭത്തിൽ ദുഃഖം പങ്കിടാൻ റാണി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.