സ്വന്തം ഭർത്താവുമായി മറ്റു സ്ത്രീകൾ അടുത്തിടപഴകുന്നത് ഇഷ്ടപ്പെടാത്തവരാണ് ഒട്ടുമിക്ക സ്ത്രീകളും. അതിപ്പം ബോളിവുഡിലാണെങ്കിലും അതിനു വലിയ മാറ്റമൊന്നുമില്ലെന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബോളിവുഡിലെ മിന്നും ദന്പതിമാരായ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയുമാണ് കഥയിൽ നായികാനായകന്മാർ. വില്ലത്തിയാവട്ടെ പ്രീതി സിന്റയും.
ഐഫ പുരസ്കാര നിശയിൽ ബോളിവുഡ് താരം പ്രീതി സിന്റയുമായി റിതേഷ് ദേശ്മുഖ് ആരാധനാപൂർവം അടുത്തിടപഴകിയതിനു തൊട്ടു പിന്നാലെയാണ് സെലിബ്രിറ്റി ദന്പതികൾ ട്വിറ്റർ പോരിലേർപ്പെട്ടത്. പ്രീതി സിന്റയോടുള്ള റിതേഷിന്റെ സ്നേഹപ്രകടനങ്ങൾ ജെനീലിയയ്ക്ക് പിടിച്ചിട്ടില്ലെന്ന ഗോസിപ്പ് ശരിവയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങളുടെ പ്രതികരണങ്ങൾ. മുംബൈയിൽ വച്ചു നടന്ന ഐഫ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും ഒന്നിച്ചാണെത്തിയത്.
ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് പ്രീതി സിന്റയുടെ വരവ്. ജെനീലിയയെ കണ്ട പ്രീതി സിന്റ സ്നേഹപൂർവം ആശ്ലേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. അതിനുശേഷം റിതേഷുമായി പ്രീതി സിന്റ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു.
സംസാരത്തിനിടെ റിതേഷ് പ്രീതി സിന്റയുടെ കൈകളിൽ ഉപചാരപൂർവം ചുംബിക്കുകയും കൈകൾ ചേർത്തു പിടിക്കുകയും ചെയ്തു. എന്നാൽ ജനിലിയയ്ക്ക് ഇതത്ര രസിച്ചില്ല. ഇതു വ്യക്തമാക്കുന്നതായിരുന്നു വീഡിയോയിൽ ജനീലിയയുടെ മുഖഭാവം.
റിതേഷിന്റെയും പ്രീതിയുടെയും സൗഹൃദസംഭാഷണം നീരസത്തോടെ വീഷിക്കുന്ന ജെനീലിയയുടെ വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായത്. ഇതിനു തൊട്ടുപിന്നാലെ റിതേഷും ജനീലിയയും ട്വിറ്ററിലൂടെ പരസ്പരം ഏറ്റുമുട്ടി.
ദേഷ്യപ്പെട്ടിരിക്കുന്ന എല്ലാ സ്ത്രീകളുടെയും പിന്നിൽ ഒരു പുരുഷനുണ്ടാകും എന്ന അടിക്കുറിപ്പോടെയുള്ള ട്രോൾ റിതേഷ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടനടി ജെനീലിയയുടെ മറുപടിയെത്തി. സാധാരണയായി എന്റെ ഭർത്താവ് എന്തു പറയുന്നുവെന്ന് ഞാൻ ശ്രദ്ധിക്കാറില്ല. ഞാനങ്ങനെ ചെയ്യുകയാണെങ്കിൽ അതിനർഥം അദ്ദേഹം പറയുന്നതിൽ തെറ്റുണ്ട് എന്നാണ്!.
ഇരുവരുടെയും പ്രതികരണങ്ങളിൽ കൗതുകം പൂണ്ടിരിക്കുകയാണ് സിനിമാപ്രേമികൾ. ജെനീലിയയുടെ നായകനായി സിനിമയിൽ അരങ്ങേറിയ റിതേഷ് ഒടുവിൽ അവരെ തന്നെ ജീവിത സഖിയാക്കുകയായിരുന്നു. 2012-ൽ വിവാഹിതരായ ഇവർക്ക് രണ്ട് ആണ്മക്കളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.