ഐ​സോ​ലേ​ഷ​നി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന രൺവീർ
Wednesday, March 25, 2020 2:35 PM IST
സി​നി​മാത്തി​ര​ക്കു​ക​ൾ​ക്കി​ടയിലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​കാ​റു​ള്ള താ​ര​മാ​ണ് ര​ണ്‍​വീ​ർ സി​ങ്. ര​ണ്‍​വീ​ർ പ​ങ്കു​വ​ച്ച പു​തി​യൊ​രു ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രിക്കുന്നു. കോ​വി​ഡ് 19 ലോ​ക​മെ​ന്പാ​ടും പ​ട​രു​ന്ന സാ​ച​ര്യ​ത്തി​ൽ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ് ര​ണ്‍​വീ​ർ.

ഐ​സോ​ലേ​ഷ​നി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന ഞാ​ൻ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ര​ണ്‍​വീ​ർ പു​തി​യ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. പ​ത്മാ​വ​ദ് എ​ന്ന ന​ട​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലെ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ര​ണ്‍​വീ​റി​ന്‍റ മേ​ക്കോ​വ​ർ.

ഫോ​ട്ടോ ക​ണ്ട് അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യു​ടെ സെ​ക്ക​ൻ​ഡ് പാ​ർ​ട്ടാ​ണോ എ​ന്ന് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന് താ​ഴെ ശ​രി​ക്കും പേ​ടി​ച്ചു​പോ​യ​ല്ലേ എ​ന്ന ത​ര​ത്തി​ലും ക​മ​ന്‍റു​ക​ളു​ണ്ട്. ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ സോം​ബി രൂ​പ​ത്തി​ലൂ​ള​ള ഒ​രു ചി​ത്ര​വു​മാ​യി​ട്ടാ​ണ് ര​ണ്‍​വീ​ർ ഇ​ത്ത​വ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്.

View this post on Instagram

Me coming out of quarantine

A post shared by Ranveer Singh (@ranveersingh) on



കൊ​റോ​ണ സ​മ​യ​ത്ത് ര​ണ്‍​വീ​റി​ന്‍റെ ഭാ​ര്യ ദീ​പി​കാ പ​ദു​കോ​ണും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​താ ക​ർ​ഫ്യൂ ദി​ന​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദീ​പി​ക അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന ചി​ത്രം ര​ണ്‍​വീ​ർ പ​ങ്കു​വ​ച്ചി​രു​ന്നു. ഒ​പ്പം ഇ​ന്നലെ ദീ​പി​ക​യ്ക്കൊ​പ്പ​മു​ള​ള ഒ​രു ഫോ​ട്ടോ​യും ര​ണ്‍​വീ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ ഒ​രു​മി​ച്ച് വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ എ​ടു​ത്ത ചി​ത്ര​മാ​ണ് ന​ട​ൻ പ​ങ്കു​വെ​ച്ച​ത്.

മൈ ​മ​ണ്‍​ഡേ മോ​ട്ടി​വേ​ഷ​ൻ, ഹോം ​ജിം ബ​ഡീ​സ് എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളും ദീ​പി​ക​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് ര​ണ്‍​വീ​ർ സിം​ഗ് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ദീ​പി​ക​യ്ക്കും ര​ണ്‍​വീ​റി​നും പു​റ​മെ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​ന്ദ​നം അ​റി​യി​ച്ച് എ​ത്തി​യി​രു​ന്നു. കൂ​ടാ​തെ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​ത ക​ർ​ഫ്യൂ​വി​ന് പി​ന്തു​ണ അ​റി​യി​ച്ചും താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

സി​നി​മ പ്ര​മോ​ഷ​ന് പു​റ​മേ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളും പ​ര​സ്പ​ര​മു​ള​ള ട്രോ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വയ്ക്കാ​റു​ള​ള താ​ര​ങ്ങ​ളാ​ണ് ര​ണ്‍​വീ​ർ സി​ങും ദീ​പി​കാ പ​ദു​കോ​ണും. കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ ര​ണ്‍​വീ​റി​ന്‍റെ എ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ 83യു​ടെ റി​ലീ​സ് നീ​ട്ടി​വെ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.