ഡി​സം​ബ​റി​ൽ താലികെട്ട്
Tuesday, February 11, 2020 9:45 AM IST
ബോ​ളി​വു​ഡി​ലെ ക​മി​താ​ക്ക​ളാ​യ ആ​ലി​യ ഭ​ട്ടും ര​ണ്‍​ബീ​ർ ക​പൂ​റും വി​വാ​ഹി​ത​രാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. വ​രു​ന്ന ഡി​സം​ബ​റി​ൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ക്കും. ആ​ലി​യ​യും ര​ണ്‍​ബീ​റും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ബ്ര​ഹ്മാ​സ്ത്ര. അ​യ​ൻ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഡി​സം​ബ​ർ നാ​ലി​നാ​ണ് റി​ലീ​സാ​വു​ന്ന​ത്.

ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ശേ​ഷം ഇ​രു​വ​രും വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​റെ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് ഇ​രു​വീ​ട്ടു​കാ​രും അ​ടു​ത്തി​ടെ​യാ​ണ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്.

ഇ​തോ​ടെ​യാ​ണ് വി​വാ​ഹ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തു​ന്ന​ത്. നേ​ര​ത്തെ ഇ​വ​രു​ടെ വ്യാ​ജ വി​വാ​ഹ ക​ത്ത് വ്യാപ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ജ​നു​വ​രി 22 ആ​യി​രു​ന്നു വ്യാ​ജ ക്ഷ​ണ​ക്ക​ത്തി​ലെ വി​വാ​ഹ തീ​യ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.