ലോകത്തെ മുഴുവൻ പരിഭ്രാന്തിയിലാക്കി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ തന്നെയാണ്. സെലിബ്രിറ്റികളുമൊക്കെ സാമൂഹിക അകലം പാലിച്ച് വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്. വീട്ടിൽ ഇരുന്ന് ബോർ അടിക്കുന്ന എല്ലാവരും സമയം പോകുന്നതിനായി കണ്ടെത്തുന്നത് സോഷ്യൽ മീഡിയയാണ്.
പലരും ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുന്ന സെക്ഷനുകൾ വരെ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം റണ്വീർ സിങും തന്റെ പ്രിയ ഭക്ഷണത്തിത്തെ കുറിച്ച് ആരാധകരുമായി പങ്ക്വെക്കുകയാണ്.
ഉച്ചയ്ക്ക് എന്താണ് കഴിച്ചത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. ബിരിയാണിയാണ് കഴിച്ചതെന്നും തന്റെ പ്രിയതമ ദീപിക ഒരുക്കിയ ഡിസേർട്ടിനെ കുറിച്ചും റണ്വീർ പറഞ്ഞു. എന്റെ പ്രിയപ്പെട്ട ഭാര്യയുടെ മാസ്റ്റർ ക്രിയേഷൻ എന്ന് പറഞ്ഞാണ് ദീപിക തയാറാക്കിയ വനില ഐസ്ക്രീമിന്റെ ചിത്രം റണ്വീർ പങ്കുവച്ചത്.
ക്വറന്റൈനിൽ കഴിയുന്ന ദീപികയും റണ്‍വീറും ആരാധകരോട് സാമൂഹ്യ അകലം പാലിക്കാനാണ് പറയുന്നത്. ഉറക്കവും ഭക്ഷണവും കഴിക്കലും വ്യായാമവും സിനിമ കാണലുമൊക്കെയാണ് ഇപ്പോഴത്തെ പ്രധാന പരിപാടികൾ എന്നും റണ്വീർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.