അഡ്ജസ്റ്റ്മെന്‍റിന് എന്നെ കിട്ടില്ല: പായൽ രജ്പുത്
Friday, August 30, 2019 9:55 AM IST
പാ​യ​ൽ​ര​ജ്പു​ത് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത് ആ​ർ​എ​ക്സ് 100 എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ഈ ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം പാ​യ​ലി​ന് സി​നി​മാ ലോ​ക​ത്തു​നി​ന്ന് ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ അ​വ​സ​രം ത​രാ​മെ​ന്നും ഇ​തി​നാ​യി അ​ഡ്ജ​സ്റ്റു​മെ​ന്‍റി​ന് ത​യാ​റാ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി താ​ര​ത്തെ ചി​ല​ർ സ​മീ​പി​ച്ചു​വ​ത്രേ. ഇ​തോ​ടെ​യാ​ണ് താ​രം പൊ​ട്ടി​ത്തെ​റി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു സി​നി​മ​യി​ൽ ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചെ​ന്ന് ക​രു​തി സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ കി​ട്ടു​ന്ന​തി​ന് ഞാ​നെ​ന്തി​നും വ​ഴ​ങ്ങു​മെ​ന്ന് ധ​രി​ക്ക​രു​ത്. ആ​റു വ​ർ​ഷ​മാ​യി അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​ണ് ഞാ​ൻ. തെ​ലു​ങ്കി​ന് മു​ന്പ് ഹി​ന്ദി സി​നി​മ​ക​ളി​ലും പ​ഞ്ചാ​ബി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ലും പോ​ളി​വു​ഡി​ലു​മെ​ല്ലാം കാ​സ്റ്റി​ങ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ൾ ത​നി​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

തു​ട​ക്കം മു​ത​ൽ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മീ​പി​ക്കു​ന്ന​വ​രോ​ട് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. അ​തു കൊ​ണ്ടൊ​ന്നും ഈ ​പ്ര​വ​ണ​ത അ​വ​സാ​നി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. മീ ​ടൂ കാം​പെ​യി​ൻ ഇ​ത്ര​യും സ​ജീ​വ​മാ​യി​ട്ടും ഇ​ങ്ങ​നെ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണ്. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല മ​റ്റെ​ല്ലാ മേ​ഖ​ല​ക​ളി​ലും ഈ ​പ്ര​വ​ണ​ത​യു​ണ്ട്.

കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്ന​താ​ണ് എ​ന്‍റെ ശീ​ലം. വ്യ​ക്തി​ത്വം പ​ണ​യം വ​ച്ച് ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ എ​നി​ക്ക് ആ​വ​ശ്യ​മി​ല്ല- പാ​യ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്താ​യാ​ലും ആ​ർ​എ​ക്സ് 100 എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തു​ന്ന​ത്. റൊ​മാ​ന്‍റി​ക് ആ​ക്ഷ​ൻ ചി​ത്ര​മാ​യി​രു​ന്നു ആ​ർ​എ​ക്സ് 100. ഈ ​ചി​ത്ര​ത്തി​ലെ ചു​ണ്ടോ​ടു​ചു​ണ്ട് ചും​ബ​ന​സീ​ൻ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

പ​ഞ്ചാ​ബു​കാ​രി​യാ​യ പാ​യ​ൽ 2017ൽ ​പ​ഞ്ചാ​ബി സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. ഹി​ന്ദി, പ​ഞ്ചാ​ബ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​രം എ​യ്ഞ്ച​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലേ​ക്കും അ​ര​ങ്ങേ​റ്റം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.