കബഡി കളിച്ച് ക​ങ്ക​ണ; പംഗ വരുന്നു
Thursday, December 26, 2019 7:51 PM IST
ക​ങ്ക​ണ റ​ണൗ​ട്ട് നാ​യി​ക​യാ​കു​ന്ന സ്പോ​ർ​ട് ഡ്രാ​മാ ചി​ത്രം പം​ഗ റിലീസിനൊരുങ്ങുന്നു. ചി​ത്ര​ത്തി​ൽ ഒ​രു ക​ബ​ഡി ക​ളി​ക്കാ​രി​യാ​യാ​ണ് ക​ങ്ക​ണ അ​ഭി​ന​യി​ക്കു​ന്ന​ത്. ബ​രേ​ലി കി ​ബ​ര്‍​ഫി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ശ്വ​നി അ​യ്യ​ര്‍ തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ജാ​സ്സി ഗി​ല്‍, പ​ങ്ക​ജ് ത്രി​പ​തി, റി​ച്ച ഛ​ദ്ദ, നീ​നാ ഗു​പ്ത, യോ​ഗ്യ ഭാ​സി​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ജ​യ നി​ഗം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ക​ങ്ക​ണ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ൻ ക​ബ​ഡി താ​ര​മാ​യി​രു​ന്ന നാ​യി​ക വി​വാ​ഹ​ശേ​ഷം വീ​ണ്ടും ക​ളി​ക്ക​ളത്തിലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് ഫോ​ക്സ് സ്റ്റാ​ര്‍ സ്റ്റു​ഡി​യോ​സ് ആ​ണ്. 2020 ജ​നു​വ​രി 24ന് ​പം​ഗ തിയ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.