സംവിധായകനും മുൻ സെൻസർ ബോർഡ് ചെയർമാനുമായ പഹലജ് നിഹലാനിക്കെതിരെ കങ്കണ റണൗത്ത് ഗുരുതര ആരോപണമുന്നയിച്ചിരുന്നു. ഫോട്ടോഷൂട്ടിനിടെ അടിവസ്ത്രം ധരിക്കാതെ സുതാര്യമായ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ടിന് അദ്ദേഹം നിർബന്ധിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയത്.
ഇപ്പോഴിത, കങ്കണയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പഹലജ് നിഹലാനി. കങ്കണ പറഞ്ഞ ഫോട്ടോഷൂട്ടിന്റെ സമയം ഞാൻ ലൊക്കേഷനിൽ ഇല്ലായിരുന്നുവെന്നും ഞാൻ അവർക്ക് ചെയ്ത് നൽകിയ ഉപകാരങ്ങൾ അവർ മറക്കുകയാണെന്നും പഹലജ് വ്യക്തമാക്കി.
അന്ന് കങ്കണയുടെ സെക്രട്ടറിയായിരുന്ന രാകേഷ് നാഥിനൊപ്പമാണ് അവർ ഫോട്ടോഷൂട്ടിന് എത്തിയതെന്നും ആ സമയം ഞാൻ അവിടെ ഇല്ലായിരുന്നുവെന്നും കങ്കണ ധരിച്ച വസ്ത്രമോ ധരിക്കാത്ത വസ്ത്രമോ ഒന്നും തീരുമാനിച്ചത് ഞാനുമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്ന് കഥാപാത്രം വേണമെന്ന് അതിയായി ആഗ്രഹിച്ചത് കങ്കണ ഓർക്കുന്നുണ്ടോ?, ആ കഥാപാത്രത്തിനായി തന്നെ തെരഞ്ഞെടുക്കണമെന്ന് എന്നോട് അപേക്ഷിച്ചത് ഓർമ്മയുണ്ടോ?, ആദിത്യ പഞ്ചോളിക്കൊപ്പം ഓരോ നിർമാതാവിനുമടത്ത് ഒരു അവസരത്തിനായി നടന്നത് കങ്കണ ഓർക്കുന്നുണ്ടോ?. എന്നാൽ ആരും അവർക്ക് അവസരം നൽകിയിരുന്നില്ല. പഹലജ് ഓർത്തെടുക്കുന്നു.
എനിക്കൊപ്പം മൂന്ന സിനിമകൾ ചെയ്യാമെന്ന് കങ്കണ കരാർ ചെയ്തിരുന്നു. അനുരാഗ് ബസുവിനൊപ്പം ഒരു സിനിമ ചെയ്തോട്ടെ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ അവരെ കരാറിൽ നിന്നുംഒഴിവാക്കി കൊടുത്തിരുന്നു. പാസ്പോർട്ടിൽ തെറ്റായ മേൽവിലാസം നൽകി കുഴപ്പത്തിലായത് കങ്കണ സംസാരിച്ചത് കേട്ടിട്ടുണ്ടോ?. അന്ന് അവർക്ക് ജാമ്യമെടുക്കുവാനും പ്രശ്നത്തിൽ നിന്നും രക്ഷപെടുത്തുവാൻ ഓടി നടന്നതും ഞാനായിരുന്നു. ഇതിനെല്ലാം ഇങ്ങനെയാണ് കങ്കണ പ്രത്യുപകാരം ചെയ്യുന്നത്. പഹലജ് നിഹലാനി തുറന്നു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.