നിത്യ മേനോൻ ഇനി അഭിഷേകിനൊപ്പം; ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ ഒരുങ്ങുന്നു
Monday, June 15, 2020 3:50 PM IST
തെ​ന്നി​ന്ത്യ​ൻ താ​രം നി​ത്യാ മേ​നോ​നും അ​ഭി​ഷേ​ക് ബ​ച്ച​നും ഒ​ന്നി​ക്കു​ന്നു. ബ്രീ​ത്ത്: ഇ​ൻ​ടു ദി ​ഷാ​ഡോ​സ് എ​ന്ന വെ​ബ് സീ​രീ​സി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ ആ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ സീ​രീ​സ് അ​നൗ​ൺ​സ് ചെ​യ്ത​ത്.

അ​ഭി​ഷേ​ക് ബ​ച്ച​നും അ​മി​ത് സാ​ദ്ധും നി​ത്യ മേ​നോനും സൈ​യാ​മി ഖേ​റും ഒ​രു​മി​ച്ചെ​ത്തു​ന്ന ഇ​ന്ത്യ​യി​ലും പു​റ​ത്തു​മു​ള്ള പ്രേ​ക്ഷ​ക​ർ ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് ത​ങ്ങ​ൾ​ക്കു​റ​പ്പു​ണ്ടെ​ന്ന് ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ​യു​ടെ ഇ​ന്ത്യ ഒ​റി​ജി​ന​ല്‍​സ് ഹെ​ഡ് അ​പ​ര്‍​ണ പു​രോ​ഹി​ത് പ​റ​യു​ന്നു.

അ​ബ​ന്‍​ഡ​ന്‍​ഷ്യ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ് നി​ര്‍​മി​ക്കു​ന്ന സി​രീ​സി​ല്‍ അ​മി​ത് സ​ദ്ധ്, സൈ​യാ​മി ഖേ​ര്‍ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. മ​യാ​ങ്ക് ശ​ര്‍​മ്മ ആ​ണ് വെ​ബ് സീ​രീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​വി​ധാ​യ​ക​നൊ​പ്പം ഭ​വാ​നി അ​യ്യ​ര്‍, വി​ക്രം തു​ളി, അ​ര്‍​ഷാ​ദ് സ​യി​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.