വിവാഹിതനുമായി ബന്ധം വേണ്ട: നീ​നാ ഗു​പ്ത
Wednesday, March 4, 2020 12:44 PM IST
ഒ​രി​ക്ക​ലും വി​വാ​ഹി​ത​നാ​യ ഒ​രാ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്ക​രു​തെ​ന്ന് പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ടി നീ​നാ ഗു​പ്ത. സ്വ​കാ​ര്യ ജീ​വി​ത​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ൻ മ​ടി​യി​ല്ലാ​ത്ത വ്യ​ക്തി​യാ​ണ് നീ​നാ ഗു​പ്ത. നീ​ന പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് വി​വാ​ഹി​ത​നാ​യ ഒ​രാ​ളു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ‌

‘ഒ​രു​കാ​ല​ത്ത് വി​വാ​ഹി​ത​നാ​യ ഒ​രു വ്യ​ക്തി​യു​മാ​യി ഞാ​ന്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ​ല​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ വി​ളി​ച്ച് ഈ ​വി​വ​രം തു​റ​ന്നു​പ​റ​യ​ണ​മെ​ന്ന് തോ​ന്നി​യി​രു​ന്നു. പി​ന്നീ​ട് ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ൾ​ക്കു​ശേ​ഷം ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​രി​ക്ക​ലും വി​വാ​ഹി​ത​നാ​യ ഒ​രാ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്ക​രു​ത് എ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്- നീ​ന ഗു​പ്ത വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ ചെ​ന്നു പെ​ട​രു​ത്. വി​വാ​ഹി​ത​നാ​യ ആ​ളെ പ്ര​ണ​യി​ച്ച​തി​ന്‍റെ ക​ഷ്ട​ത അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​തു വേ​ണ്ട എ​ന്ന് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​യു​ന്ന​ത്- നീന പറയുന്നു.

1982ൽ ​സാ​ത്ത് സാ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലെ​ത്തി​യ നീ​ന ഗു​പ്ത അ​റു​പ​താം വ​യ​സി​ലും സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​യു​ണ്ട്. ആ​യു​ഷ്മാ​ന്‍ ഖു​റാ​ന, ജി​തേ​ന്ദ്ര കു​മാ​ര്‍, ഗ​ജ്രാ​ജ് റാ​വു, മാ​ന്‍​വി ഗ​ഗ്രൂ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ച ശു​ഭ് മം​ഗ​ള്‍ സ്യാ​ദ സാ​വ്ധാ​നാ​ണ് നീ​ന ഗു​പ്ത​യു​ടേ​താ​യി ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.