നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡ് സിനിമാലോകത്ത് ഉയർത്തിവിട്ട കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. ഹിന്ദി ചലച്ചിത്രമേഖലയിലെ സ്വജനപക്ഷപാതത്തക്കുറിച്ചുള്ള ചർച്ചകളും ആരോപണങ്ങളും നിറഞ്ഞ അന്തരീക്ഷമാണ് ബോളിവുഡിൽ. ഇപ്പോഴിതാ സംഗീതരംഗത്തും മാഫിയകളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ സോനു നിഗം.
വളർന്നുവരുന്ന ഗായകരേയും സംഗീത സംവിധായകരേയും രചയിതാക്കളേയും ഒരു കൂട്ടർ നശിപ്പിക്കുകയാണെന്ന് സോനു നിഗം ആരോപിക്കുന്നു. താൻ ചെറുപ്പത്തിലെ സംഗീതലോകത്തെത്തിപ്പെട്ടതുകൊണ്ട് ഇത്തരം അപകടങ്ങളിൽ ചെന്നുചാടിയില്ല. പക്ഷെ, പുതിയ തലമുറയിലെ പ്രതിഭകൾക്ക് ഈ ഭാഗ്യം ഉണ്ടാകണമെന്നില്ല.
സംഗീത ലോകത്തെ രണ്ടു കന്പനികൾക്കെതിരേയും സോനു നിഗം ആരോപണമുന്നയിച്ചു. ആരോക്കെ പാടണം, ആരോക്കെ പാടേണ്ട എന്ന് ഈ കന്പനികളാണ് തീരുമാനിക്കുന്നത്. ഇവർ നിർമാതാക്കളേയും സംവിധാകരേയും സ്വാധീനിക്കും. തങ്ങൾക്കു വേണ്ടപ്പെട്ടവരെ ഇവർ തിരുകിക്കയറ്റും.
പുതിയ പ്രതിഭകളിൽ പലരുടെയും നോട്ടത്തിലും വാക്കിലും നിരാശ കാണാറുണ്ട്. അവർ മരിക്കുകയാണെങ്കിൽ നിങ്ങൾക്കു നേരേ വിരലുകളുയരും. വളർന്നുവരുന്നവർക്ക് നിങ്ങളുടെ സഹായവും ദയവും ആവശ്യമാണ്. അവരുടെ ഭാഗത്തു നിന്നും ചിന്തിക്കൂ- സോനു തന്റെ വ്ലോഗിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.