രാജകുമാരിയായി ലോകസുന്ദരിയുടെ ബോളിവുഡ് അരങ്ങേറ്റം
Saturday, November 16, 2019 7:05 PM IST
എ​ന്തേ ഇ​ത്ര വൈ​കി​യ​ത് എ​ന്നു മാ​ത്ര​മേ ആ​രാ​ധ​ക​ർ​ക്കു മാ​നു​ഷി​യോ​ടു ചോ​ദി​ക്കാ​നു​ള്ളൂ. ലോ​ക സു​ന്ദ​രി മാ​നു​ഷി ഛില്ല​റി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം അ​ക്ഷ​യ്കു​മാ​റി​നൊ​പ്പം. യ​ഷ്‌​രാ​ജ് ഫി​ലിം​സി​ന്‍റെ ച​രി​ത്ര സി​നി​മ പൃ​ഥ്വി​രാ​ജി​ലാ​ണ് 2017 ലെ ​ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേ​ടി​യ മാ​നു​ഷി​യു​ടെ നാ​യി​കാ​പ്ര​വേ​ശം.

അ​ജ്മേ​ർ ആ​സ്ഥാ​ന​മാ​യി ഭ​രി​ച്ച ച​ഹാ​മ​ന രാ​ജ​കു​ടും​ബ​ത്തി​ലെ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന പൃ​ഥ്വി​രാ​ജ് ചൗ​ഹാ​ന്‍റെ ജീ​വി​ത​ക​ഥ​യാ​ണി​ത്. പൃ​ഥ്വി​രാ​ജ് ചൗ​ഹാ​നാ​യി അ​ക്ഷ​യ് വ​രു​ന്പോ​ൾ സ​ന്യോ​ഗീ​ത രാ​ജ​കു​മാ​രി​യു​ടെ വേ​ഷ​മാ​ണു മാ​നു​ഷി​ക്ക്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും പാ​ര​ന്പ​ര്യ​മു​ള്ള ക​ന്പ​നി​യു​ടെ ഭാ​ഗ​മാ​യി സി​നി​മ​യി​ലെ​ത്തു​ന്ന​തു ഭാ​ഗ​്യമെ​ന്നാ​ണു മാ​നു​ഷി​യു​ടെ പ്ര​തി​ക​ര​ണം. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ മാ​നു​ഷി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.