ബോളിവുഡ് താരം അർജുൻ കപൂറിനെ പ്രണയിക്കുന്പോഴും മുൻ ഭർത്താവ് അർബാസ് ഖാനെ അങ്ങനെയങ്ങ് ഒഴിവാക്കാൻ നടിയും മോഡലുമായ മലൈക അറോറയ്ക്ക് കഴിയില്ല. അർബാസ് ഖാൻ ഇപ്പോഴും തന്റെ കുടുംബത്തിലെ അംഗമാണെന്നും തന്റെ മകന്റെ അച്ഛനായതിനാൽ ഒഴിവാക്കാനാകില്ലെന്നുമാണ് മലൈകയുടെ നിലപാട്. ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അർബാസുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്.
ബന്ധങ്ങൾ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല. അർബാസിനെക്കുറിച്ചുള്ള ചോദ്യത്തിന് മലൈക പറഞ്ഞു. അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണ്- താരം കൂട്ടിച്ചേർത്തു.
18 വർഷത്തെ ദാന്പത്യത്തിനൊടുവിൽ 2016ൽ ആണ് അർബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. അർബാസ് ഖാനുമായി വേർപിരിഞ്ഞ ശേഷമാണ് മലൈക അറോറ അർജുൻ കപൂറുമായി അടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.