അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് നാളുകളായി ബോളിവുഡിൽ ചർച്ചയാണ്. ഇപ്പോഴിതാ ഈ വർഷം തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 19ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ചടങ്ങിൽ മലൈകയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളു. അർജുൻ കപൂറിന്റെ അടുത്ത സുഹൃത്തുക്കളായ രണ്‍വീർ സിംഗും ദീപിക പദുക്കോണും ചടങ്ങിൽ പങ്കെടുക്കുമെന്ന സൂചനയുമുണ്ട്.
മലൈകയുടെ രണ്ടാമത്തെ വിവാഹമാണിത്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ആണ് മലൈകയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.