ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ഉന്മത്തരായി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ; ആ​രോ​പ​ണ​വു​മാ​യി എം​എ​ൽ​എ
Wednesday, July 31, 2019 3:33 PM IST
ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ആ​ല​സ്യ​ത്തി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എം​എ​ൽ​എ മ​ഞ്ജീ​ർ സി​റ പു​റ​ത്ത് വി​ട്ട വീ​ഡി​യോ​യ്ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം. സം​വി​ധാ​യ​ക​ൻ ക​ര​ണ്‍ ജോ​ഹ​റാ​യി​രു​ന്നു ഈ ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്.

താ​ര​ങ്ങ​ളാ​യി ദീ​പി​ക പ​ദു​ക്കോ​ണ്‍, ര​ണ്‍​ബീ​ർ ക​പൂ​ർ, ഷാ​ഹി​ദ് ക​പൂ​ർ, മ​ലൈ​ക അ​റോ​റ, അ​ർ​ജു​ൻ ക​പൂ​ർ, വി​ക്കി കൗ​ശാ​ൽ, വ​രു​ണ്‍ ധ​വാ​ൻ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. എ​ത്ര അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് അ​ഭി​മാ​ന​ത്തോ​ടെ ഉന്മ​ത്ത​രാ​യി ഉ​ല്ല​സി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചു.

എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യ്ക്ക് എ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മി​ലി​ന്ദ് ദേ​വ്റ രം​ഗ​ത്തെ​ത്തി. ത​ന്‍റെ ഭാ​ര്യ​യും ഈ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും അ​വി​ടെ ആ​രും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. താ​ര​ങ്ങ​ളെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.