മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷിനെ തേടി വൻ അവസരങ്ങൾ എത്തുകയാണ്. ഇപ്പോൾ ഹിന്ദി സിനിമാലോകത്തേക്കെത്തിയിരിക്കുകയാണ് കീർത്തി. അജയ് ദേവ്ഗണിന്റെ നായികയായി കീർത്തി അഭിനയിക്കുന്ന മൈതാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചു.
ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടമായിരുന്ന 50കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ ഫുട്ബാൾ കോച്ചായ സയിദ് അബ്ദുൾ റഹീമിന്റെ ജീവിതമാണ് ചിത്രത്തിനാധാരം. അമിത് രവീന്ദ്ര നാഥ് ശർമ സംവിധാനം ചെയ്യുന്ന മൈതാന്റെ നിർമാതാവ് ബോണി കപൂറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.