വിവാഹഭ്യർഥനയുമായി വീട്ടിലെത്തി ആരാധിക; അമ്പരന്ന് കാർത്തിക് ആര്യൻ
Monday, September 30, 2019 4:46 PM IST
ബോ​ളി​വു​ഡി​ന്‍റെ യു​വ​താ​രം കാ​ർ​ത്തി​ക് ആ​ര്യ​നോ​ട് പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞ് ആ​രാ​ധി​ക. ത​ന്‍റെ വീ​ടി​നു മു​ന്നി​ൽ എ​ത്തി​യ ആ​രാ​ധ​ക​രെ കാ​ണാ​ൻ ഗേ​റ്റ് തു​റ​ന്നെ​ത്തി​യ താ​ര​ത്തോ​ട് പെ​ണ്‍​കു​ട്ടി പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഗേ​റ്റ് തു​റ​ന്നെ​ത്തി​യ താ​ര​ത്തെ ക​ണ്ട​പ്പോ​ൾ ആ​ദ്യം ഒ​ന്നു പ​രി​ഭ്ര​മി​ക്കു​ക​യും പി​ന്നീ​ട് മു​ട്ടി​ൽ നി​ന്ന് താ​ര​ത്തോ​ട് ത​ന്‍റെ ഇ​ഷ്ടം തു​റ​ന്നു പ​റ​യു​ന്ന​തു​മാ​ണ് വീ​ഡി​യോ. പെ​ണ്‍​കു​ട്ടി​യു​ടെ ഒ​പ്പ​മെ​ത്തി​യ ആ​രോ ആ​ണ് വീ​ഡി​യോ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ഈ ​വീ​ഡി​യോ യു​ട്യൂബി​ൽ വ​ന്ന​തോ​ടെ​യാ​ണ് വൈ​റ​ലാ​യ​ത്.

പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​യെ എ​ഴു​ന്നേ​ൽ​പ്പി​ച്ച് കു​ശ​ലം ചോ​ദി​ച്ച ശേ​ഷം താ​രം പെണ്‍​കു​ട്ടി​യോ​ടൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കാ​ർ​ത്തി​ക് ആ​രാ​ധ​ക​ർ​ക്കൊ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് മു​ൻ​പും ഇ​തു​പോ​ലെ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.