മറ്റുള്ളവരുടെ വേദന കണ്ട് രസിക്കുന്നവരാണ് ബോളിവുഡിലുള്ളതെന്ന് നടി കങ്കണ റണൗത്ത്.അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്മശ്രീ തിരിച്ചുനൽകുമെന്നും കങ്കണ വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖരെ ചോദ്യം ചെയ്യാത്തതിനെതിരെയും കങ്കണ ആഞ്ഞടിച്ചു.
കേസില്‍ മൊഴി നൽകാൻ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നു. പക്ഷേ മണാലിയില്‍ ആയതിനാല്‍ പോകാൻ സാധിച്ചില്ല. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ എന്തെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ സാധിക്കാതെ വന്നാൽ പത്മശ്രീ തിരികെ നല്‍കും.
പർവീൺ ബാബിയുടെ രോഗത്തെ വച്ച് സിനിമയെടുത്താണ് മഹേഷ് ഭട്ട് ജീവിക്കുന്നത്. എന്തുകൊണ്ടാണ് ആദിത്യ ചോപ്ര, മഹേഷ് ഭട്ട്, കരൺ ജോഹർ, രാജീവ് മസന്ത് എന്നിവരെ മുംബൈ പൊലീസ് ചോദ്യം ചെയ്യാൻ വിളിക്കാത്തത്. കാരണം അവർ വളരെ ശക്തന്മാരാണ്. കങ്കണ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.