ഫൈ​റ്റ​ർ പൈ​ല​റ്റാ​യി ക​ങ്ക​ണ
Tuesday, February 18, 2020 10:01 AM IST
വ്യോ​മ​സേ​നാ പൈ​ല​റ്റി​ന്‍റെ വേ​ഷ​ത്തി​ൽ ക​ങ്ക​ണ റാ​ണൗ​ട്ട് എ​ത്തു​ന്നു. തേ​ജ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പൈ​ല​റ്റാ​യി ക​ങ്ക​ണ അ​ഭി​ന​യി​ക്കു​ന്ന​ത്. രാപ​ക​ൽ ഭേ​ദ​മെ​ന്യേ രാ​ജ്യ​ത്തിനു​വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ക്കു​ന്ന ശ​ക്ത​രും ധീ​ര​രു​മാ​യ സ്ത്രീ​ക​ൾ​ക്ക് .. എ​ന്ന കു​റി​പ്പോ​ടു കൂ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഒ​രു യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ണി​ഫോം ധ​രി​ച്ചു നി​ൽ​ക്കു​ന്ന ക​ങ്ക​ണ​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. റോ​ണി സ്ക്രൂ​വാ​ല​യു​ടെ ആ​ര്‍​എ​സ്‍​വി​പി​യാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. സ​ർ​വേ​ഷ് മേ​വാ​റ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സൈ​നി​കോ​ദ്യോ​ഗ​സ്ഥ​യാ​യി അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ടമാ​ണെ​ന്ന കാ​ര്യം മു​ന്പ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ക​ങ്ക​ണ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.