ബോ​ളി​വു​ഡി​നെ പി​ടി​ച്ചു​യ​ർ​ത്തി "ദൃ​ശ്യം 2' ഹി​ന്ദി കളക്ഷൻ
Saturday, November 26, 2022 4:02 PM IST
തു​ട​രെ തു​ട​രെ പ​രാ​ജ​യ​ങ്ങ​ളി​ലേ​യ്ക്ക് കൂ​പ്പു കു​ത്തി​യ ഹി​ന്ദി സി​നി​മ ലോ​ക​ത്തെ ക​ര​ക​യ​റ്റി ദൃ​ശ്യം 2. ചി​ത്ര​ത്തി​ന്‍റെ ഒ​രാ​ഴ്ച​ത്തെ ക​ള​ക്ഷ​ൻ റി​ക്കാ​ർ​ഡ് പ​ര​സ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ചി​ത്രം ഇ​തി​നോ​ട​കം നേ​ടി​യ​ത് 152.10 കോ​ടി രൂ​പ​യാ​ണ്.

ചി​ത്ര​ത്തി​ല്‍ അ​ജ​യ് ദേ​വ്‍​ഗ​ണ്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ശ്രി​യ ശ​ര​ണാ​ണ് നാ​യി​ക. ത​ബു, ഇ​ഷി​ത ദ​ത്ത, മൃ​ണാ​ള്‍ യാ​ദ​വ്, ര​ജ​ത് ക​പൂ​ര്‍, അ​ക്ഷ​യ് ഖ​ന്ന തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. സു​ധീ​ര്‍ കെ. ​ചൗ​ധ​രി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഭി​ഷേ​ക് പ​ത​ക് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്‍​തി​രി​ക്കു​ന്ന​ത്. 'ദൃ​ശ്യം 1' ഹി​ന്ദി റീ​മേ​ക്ക് ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ നി​ഷി​കാ​ന്ത് കാ​മ​ത്ത് 2020 ല്‍ ​അ​ന്ത​രി​ച്ചി​രു​ന്നു. ഭു​ഷ​ൻ കു​മാ​ര്‍, കു​മാ​ര്‍ മ​ങ്ക​ട് പ​ത​ക്, അ​ഭി​ഷേ​ക് പ​ത​ക്, കൃ​ഷ​ൻ കുമാർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.