ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. ബോളിവുഡിൽ ഇന്ന് ഏറ്റവും ബോക്സ് ഓഫീസ് മൂല്യമുള്ള നടിമാരിൽ ഒരാളുമാണ് ആലിയ. അടുത്തയിടെ നടൻ രൺബീർ കപൂർ വിവാഹം കഴിച്ച ആലിയ ഇപ്പോൾ ഗർഭിണിയാണ്. കഴിഞ്ഞ ഏപ്രിലിലാണ് ആലിയയും രൺബീർ കപൂറും വിവാഹിതരായത്.
ഹിറ്റുകളുമായി മുന്നേറുന്ന ആലിയയ്ക്ക് നടിയെന്നതിനൊപ്പം താരമൂല്യവും ഏറെയാണ്. കോടികളാണ് പരസ്യ ബ്രാൻഡുകൾ ആലിയയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്ന് മാത്രം ലഭിക്കുക ലക്ഷങ്ങളാണ്.
68.5 മില്യൺ ഫോളോവേഴ്സ് ആണ് ആലിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ബിസിനസ് ലോകത്തുനിന്നുള്ള റിപ്പോർട്ട് പ്രകാരം ഒരു സോഷ്യൽ മീഡിയ പോസ്റ്റിനോ ഇതിലൂടെയുള്ള പരസ്യത്തിനോ 85 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് ആലിയയ്ക്ക് ലഭിക്കുന്ന തുക.
കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന ആലിയയുടെ താരമൂല്യം കുത്തനെ കുതിച്ചുയരുകയാണെന്നാണ് സിനിമാ ലോകത്തെ സംസാരം. അതേസമയം കരിയറിൽ ഒരുപാട് ദൂരം മുന്നോട്ട് പോകാനുള്ള ആലിയ ഈ സമയത്ത് വിവാഹം കഴിച്ചതും അമ്മയാകുന്നതും ദോഷകരമായി ബാധിക്കുമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നുണ്ട്.
എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും പ്രസവശേഷവും അഭിനയ രംഗത്ത് തുടരുമെന്നുമാണ് ആലിയ പറയുന്നത്. വിവാഹം കഴിക്കുന്നതും അമ്മയാവുന്നതും വ്യക്തി ജീവിതത്തിലെ കാര്യമാണ്. പ്രഫഷണൽ ജീവിതത്തെ അത് ബാധിക്കേണ്ട കാര്യമില്ല. ഇത്തരം ചിന്താഗതികൾ മാറേണ്ട സമയം അതിക്രമിച്ചെന്നാണ് ആലിയ പറയുന്നത്. തന്റെ വിവാഹത്തിനും മറ്റും മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുക്കുന്നതിനെതിരെയും ആലിയ രംഗത്ത് വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.