മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് സ​ന്ധു​വി​നെ​തി​രെ പരാതിയുമായി നി​ര്‍​മാ​താ​വ് കോടതിയിൽ
Saturday, August 6, 2022 9:39 AM IST
മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് കൗർ സ​ന്ധു​വി​നെ​തി​രെ കോ​ട​തി​യി​ല്‍ കേ​സ് കൊ​ടു​ത്ത് നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ ഉ​പാ​സ​ന സിം​ഗ്. ഹ​ര്‍​നാ​സ് നാ​യി​ക​യാ​യി എ​ത്തി​യ പ​ഞ്ചാ​ബി സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കാ​മെ​ന്ന് താ​രം ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല എ​ന്നാ​ണ് പ​രാ​തി.



ച​ണ്ഡീ​ഗ​ഡ് ജി​ല്ലാ കോ​ട​തി​യി​ലാ​ണ് ന​ടി​ക്കെ​തി​രെ സി​വി​ല്‍ സ്യൂ​ട്ട് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​യ് ജി ​കു​ട്ട​ന്‍​ഗെ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി. മി​സ് യൂ​ണി​വേ​ഴ്‌​സാ​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഹ​ര്‍​നാ​സി​നെ​ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു വ​ന്നി​രു​ന്നു എ​ന്നാ​ണ് ഉപാസന സിം​ഗിന്‍റെ വാ​ദം.

ക​രാ​ര്‍ അ​നു​സ​രി​ച്ച് നേ​രി​ട്ടും വെ​ര്‍​ച്വ​ലാ​യും പ്രൊ​മോ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ഹർനാസിന്‍റെ ഉ​റ​പ്പെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. പ്രമോഷനുകൾ നൽകാത്തതിനാൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മെ​യ്യി​ല്‍ നി​ന്നും ഓ​ഗ​സ്റ്റി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നു​വെ​ന്നും നി​ര്‍​മാ​താ​വ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹ​ര്‍​നാ​സ് ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2021ലാ​ണ് 22കാ​രി​യാ​യ ഹ​ര്‍​നാ​സ് കൗ​ര്‍ സ​ന്ധു മി​സ് യൂ​ണി​വേ​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.