മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് തലൈവി. ചിത്രത്തില്‍ ജയലളിതയായി ബോളിവുഡ് നടി കങ്കണ റണൗത്താണ് എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനം അറിയിച്ചുവെന്ന് പറയുകയാണ് കങ്കണ. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് നടന്നിരുന്നു. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് നിരൂപകരും വാര്‍ത്താ മാധ്യമങ്ങളും പറയുന്നത്. തലൈവിയില്‍ കങ്കണയുടെയും അരവിന്ദ് സ്വാമിയുടെയും പ്രകടനത്തിന് നിരവധി പേര് പ്രശംസ അറിയിച്ചിരുന്നു. എ.എല്‍. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം രണ്ടു വര്‍ഷം മുന്‍പ്, ജയലളിതയായി അഭിനയിക്കാന്‍ താന്‍ നടത്തിയ യാത്രയില്‍ നിരവധി തടസങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നുവെന്ന് നടി കങ്കണ കുറിച്ചു
"രണ്ട് വര്‍ഷം മുന്‍പ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സ്ത്രീകളില്‍ ഒരാളായി അഭിനയിക്കാന്‍ ഞാന്‍ ഒരു യാത്ര ആരംഭിച്ചു. ഞങ്ങളുടെ വഴിയില്‍ നിരവധി തടസങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നു. പക്ഷേ എന്നെയും എന്റെ ടീമിനെയും നിലനിര്‍ത്തുന്നത് ജയ അമ്മയോടും സിനിമയോടുമുള്ള അഭിനിവേശമാണ്. ഈ വെള്ളിയാഴ്ച, ഞങ്ങളുടെ സിനിമ ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തും, നിങ്ങളുടെ അടുത്തുള്ള ഒരു തിയറ്ററില്‍ കാണുക.
സിനിമയെക്കുറിച്ചുള്ള മഹത്തായ അവലോകനങ്ങളാല്‍ ഞാന്‍ ഇതിനകം അന്പരന്നിട്ടുണ്ട്, കൂടാതെ പൊതുജനങ്ങള്‍ക്ക് സിനിമ കാണാന്‍ കാത്തിരിക്കാനാവില്ല. അഡ്വാന്‍സ് ബുക്കിംഗ് ഇപ്പോള്‍ തുറന്നിരിക്കുന്നു, നിങ്ങളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ബിഗ് സ്ക്രീനില്‍ അമ്മ ജയലളിതയുടെ ഇതിഹാസ കഥ ആസ്വദിക്കൂ'- കങ്കണ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.