തെന്നിന്ത്യയിലും ബോളിവുഡിലും വിജയക്കൊടി പാറിച്ച നായികയാണ് തപ്സി പന്നു. മമ്മൂട്ടിക്കൊപ്പം മലയാളത്തിൽ ഡബിൾസ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായിരിക്കുന്പോൾത്തന്നെ ബോളിവുഡിൽ പിങ്ക്, നാം ശബാന, മിഷൻ മംഗൾ, സാൻഡ് കി ആംഖ്, മൻമർസിയാൻ തുടങ്ങിയ ചിത്രങ്ങളിലും തപ്സി മികച്ച പ്രകടനം കാഴ്ചവച്ചു.
ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് താരം. സെക്സ് കോമഡി ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തപ്സി. സെക്സ് കോമഡി ചിത്രങ്ങൾ ആളുകളെ ആകർഷിച്ചേക്കാം പക്ഷെ അവ സ്ത്രീകളെ പരിഹസിക്കുകയും അവരെപ്പറ്റി സമൂഹത്തിൽ മോശം ധാരണ സൃഷ്ടിക്കുകയും ചെയ്യും.
അതുകൊണ്ടുതന്നെ പണത്തിനോ പ്രശസ്തിക്കോ വേണ്ടി അത്തരം ചിത്രങ്ങളിൽ താൻ അഭിനയിക്കില്ലെന്നും താരം പറയുന്നു. താൻ കണ്ടിട്ടുള്ള സെക്സ് കോമഡി ചിത്രങ്ങളെല്ലാം ദ്വയാർഥ പ്രയോഗങ്ങളിലൂടെ സ്ത്രീകളെ പരിഹസിക്കുന്നവയാണ്.
ബോളിവുഡിൽ ഐറ്റം സോംഗ് ചെയ്യാൻ ലഭിച്ച ക്ഷണം നിരസിച്ചതിനെപ്പറ്റിയും താരം പറയുന്നു. അത്തരമൊരു നൃത്തരംഗം അത്യാവശ്യമാണെങ്കിൽ ചെയ്യാൻ എനിക്ക് മടിയില്ല. പക്ഷെ നൃത്തത്തിനുവേണ്ടി മാത്രമായി സിനിമയിൽ പ്രത്യക്ഷപ്പെടാൻ താൽപ്പര്യമില്ല- തപ്സി തുറന്നു പറയുന്നു.
ജുഡ്വാ 2 എന്ന ചിത്രത്തിൽ തപ്സി ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തു തന്നെ മറ്റൊരു ഹിന്ദി ചിത്രത്തിലും താൻ ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.