ഹ​ർ​ഭ​ജ​ൻ സിം​ഗ് നാ​യ​ക​നാ​വു​ന്ന ഫ്ര​ണ്ട്ഷി​പ്പ്
Wednesday, February 5, 2020 11:21 AM IST
മുൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹ​ർ​ഭ​ജ​ൻ സിം​ഗ് ആ​ദ്യ​മാ​യി നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ് ഫ്ര​ണ്ട്ഷി​പ്പ്. ചി​ത്രം 2020 മ​ധ്യ​വേ​ന​ൽ അ​വ​ധിക്കാ​ല​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഹ​ർ​ഭ​ജ​ൻ സിം​ഗ് ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ പു​റ​ത്തു വി​ട്ടു.

സി​യാ​ന്‍റോ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ജെ ​പീ ആ​ർ, സ്റ്റാ​ലി​ൻ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ബ​ഹു​ഭാ​ഷാ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സം​വി​ധാ​യ​ക ഇ​ര​ട്ട​ക​ളാ​യ ജോ​ണ്‍​പോ​ൾ രാ​ജ്, ഷാം ​സൂ​ര്യ എ​ന്നി​വ​രാ​ണ്.

ബോ​ബി സിം​ഹ, ര​മ്യ ന​ന്പീ​ശ​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച അ​ഗ്നി​ദേ​വി​യാ​ണ് ഇ​വ​ർ സം​വി​ധാ​നം ചെ​യ്ത മു​ൻ ചി​ത്രം. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ഫ്ര​ണ്ട്ഷി​പ്പി​ലെ മ​റ്റു അ​ഭി​നേ​താ​ക്ക​ൾ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.